Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടൻ വന്നത് പഴ്‌സനലായിട്ടെന്ന് ഗണേഷിന്റെ സെക്രട്ടറി

ganesh-lal

വ്യക്തിപരമായ അടുപ്പം കൊണ്ടാണ് ലാലേട്ടൻ പ്രചാരണത്തിന് വന്നതെന്ന് ഗണേഷ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി രഞ്ജിത്ത്. എന്റെ അനുജനാണ് ഗണേഷെന്ന് ലാലേട്ടൻ തന്നെ പ്രസംഗത്തിൽ പറയുന്നുണ്ടായിരുന്നു. സഹോദരനു വേണ്ടി പ്രചാരണത്തിനു വരുന്നതിൽ എന്താണ് തെറ്റ്? അദ്ദേഹം രാഷ്ട്രീയം പ്രസംഗിച്ചതുമില്ല, ഇതിന്റെ പേരിൽ വിവാദമുണ്ടാക്കാൻ തയ്യാറല്ല. ഗണേഷ് കുമാറിന് മികച്ച വിജയ പ്രതീക്ഷയാണുള്ളത്, രഞ്ജിത്ത് മനോരമ ഒാൺലൈനോട് പറഞ്ഞു.

ഗണേഷ് കുമാറിന് വേണ്ടി മോഹൻലാൽ പത്തനാപുരത്ത് പ്രചാരണത്തിനെത്തിയിൽ വളരെ വിഷമമുണ്ടെന്ന് നടൻ ‍ജഗദീഷ് പ്രതികരിച്ചിരുന്നു.

ഒരു സുഹൃത്തിനെ ഒഴിവാക്കി മോഹൻലാൽ മറ്റൊരു സുഹൃത്തിന് കൈ നൽകിയതിൽ വിഷമമുണ്ടെന്ന് ജഗദീഷ് പറഞ്ഞിരുന്നു. ഗണേഷ് മോഹൻലാലിനെ ബ്ലാക്ക്മെയിൽ ചെയ്താണ് പ്രചാരണത്തിനു കൊണ്ടുവന്നതെന്നും ജഗദീഷ് ആരോപിച്ചിരുന്നു. ആ ബ്ലാക്ക്മെയിലിംങ് എന്തായിരുന്നുവെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും ജഗദീഷ് പറഞ്ഞു.

മോഹൻ ലാൽ പ്രചാരണത്തിനെത്തിയത് അമ്മ എന്ന സംഘടനയോട് നടത്തിയ നിയമലംഘനമാണെന്നും അതിൽ പ്രതിഷേധിച്ച് അമ്മ സംഘടനയുടെ അംഗത്വം നടൻ സലിം കുമാർ രാജിവയ്ക്കുകയും ചെയ്തിരുന്നു.
 

Your Rating: