Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലംകൃത പൃഥ്വിരാജിന് ഇന്ന് ഒന്നാം പിറന്നാള്‍

prithvi-alankritha

പൃഥിരാജ്-സുപ്രിയ ദന്പതികളുടെ മകള്‍ അലംകൃതയുടെ ഒന്നാം പിറന്നാള്‍ ആണ് ഇന്ന്. പൃഥ്വി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘ഹാപ്പി ബര്‍ത്ത് ഡേ സണ്‍ ഷൈന്‍! ഒരു വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല, എന്നും സ്നേഹത്തോടെ. മമ്മയും ഡാഡയും’... പൃഥ്വി ട്വീറ്റ് ചെയ്തു.

ചതയമാണ് അലംകൃതയുടെ നക്ഷത്രം. അലംകൃത എന്ന പേര് സുപ്രിയയാണ് പറയുന്നത്. അലംകൃത എന്നാല്‍ അലങ്കരിക്കപ്പെട്ടവള്‍ എന്നാണര്‍ഥം. സെന്‍സ് എന്നൊരു അര്‍ഥം കൂടിയുണ്ട്.

പൃഥ്വിയുടെയും സുപ്രിയയുടെയും ജീവിതം മുഴുവന്‍ അലംകൃതയെ കേന്ദ്രീകരിച്ചാണ്. പൃഥിയുടെ ആഗ്രഹം പോലെയൊരു മകള്‍. അലംകൃതയ്ക്ക് രാജുവിന്‍റെ ദേഷ്യമുണ്ടെന്ന് സുപ്രിയ പറയുന്നു. ഒരു സാധാരണബാല്യത്തിലൂടെ അലംകൃതയും കടന്നുപോകണമെന്നാണ് പൃഥ്വിയുടെ ആഗ്രഹം. അവള്‍ക്ക് കിട്ടുന്ന ഈ സൗകര്യങ്ങളെല്ലാം ലോകത്ത് വളരെ കുറച്ചുപേര്‍ക്ക് മാത്രം കിട്ടുന്നതാണ് എന്ന ധാരണ അവള്‍ക്കുണ്ടാകണമെന്നും പൃഥ്രി പറയുന്നു.