Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിശ്രീ അശോകന്റെ മകള്‍ വിവാഹിതയായി

ഹരിശ്രീ അശോകന്റെ മകള്‍ ശ്രീകുട്ടി അശോകന്‍ വിവാഹിതയായി. സനൂപ് സുനിലാണ് വരന്‍. കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. ചലച്ചിത്ര ലോകത്തു നിന്നും ഭാമ, ഭാവന, ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

തലേദിവസം നടന്ന മെഹന്തി സത്കരാത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, രഞ്ജിത്ത്, ജയസൂര്യ തുടങ്ങിയവരും പങ്കെടുത്തു. പ്രീതയാണ് ഹരിശ്രീ അശോകന്റെ ഭാര്യ. ശ്രീകുട്ടിയെ കൂടാതെ ഒരു മകനും ഹരിശ്രീയ്ക്കുണ്ട്. അര്‍ജുന്‍ അശോകന്‍ എന്നാണ് പേര്.

ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ ആണ് ഹരിശ്രീ അശോകന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രം കുടുംബ പ്രേക്ഷകരുടെ മികച്ച അഭിപ്രായം തേടി പ്രദര്‍ശനം തുടരുകയാണ്.