Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകസ്മിക മരണങ്ങളുടെ ഹൈഡ് ആന്‍റ് സീക്ക്

hide-and-seek-story

മൂന്ന് മരണങ്ങൾ. അതും 2 ദിവസങ്ങൾക്കുള്ളിൽ. ആ ഞെട്ടലിൽ നിന്ന് മലയാള സിനിമാലോകം ഇനിയും മുക്തരായിട്ടില്ല. രാജാമണി സംഗീതം നൽകിയ ഒഎൻവി എഴുതിയ രണ്ടു കവിതകൾക്ക് ആനന്ദകുട്ടൻ ക്യാമറ ചലിപ്പിച്ച ചിത്രമാണ് ‘ഹൈഡ് ആൻഡ് സീക്ക്’. ഈ മൂന്നുപേരുടെയും അടുത്തടുത്ത ദിവസങ്ങളിലെ വിയോഗത്തെ അവിചാരിതമെന്നോ ആകസ്മികമെന്നോ വിശേഷിപ്പിക്കേണ്ടി വരും.

Hide and Seek Malayalam Movie First Promo

ഹൈഡ് ആൻഡ് സീക്ക് എന്ന സിനിമയുടെ പേരിലും മൂന്ന് അക്ഷരമാണുള്ളത്. ഈ സിനിമ കൊറിയൻ സംവിധായകനായ കിം ഡുക്കിന്റെ പ്രശസ്ത ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എടുത്തതാണ്. ആ സിനിമയുടെ പേരാകട്ടെ 3 അയൺ. കലാകുടുംബത്തിലെ മൂന്ന് തലമുറ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു. ഒ. മാധവന്റെ ഭാര്യ വിജയകുമാരിയും മകന്‍ മുകേഷും ചെറുമകന്‍ ദിവ്യദര്‍ശനുമാണ് ഇതില്‍ പ്രധാന കഥാപാത്രഘങ്ങളെ അവതരിപ്പിച്ചത്.

ഒ.എന്‍.വി.-ദേവരാജന്‍ ടീം ഒരുക്കിയ അത്തിക്കായ്കള്‍ പഴുത്തല്ലോ എന്ന നാടകഗാനമാണ് സിനിമയിൽ ആവിഷ്കരിച്ചത്. അനില്‍ സംവിധാനം ചെയ്ത ചിത്രം ദാമ്പത്യ ജീവിതത്തിലെ ചില ഒളിച്ചു കളികള്‍, ചില ഒറ്റയാന്‍മാരുടെ നിഗൂഢതകള്‍ എന്നിവയെല്ലാം വിഷയമാക്കുന്ന പ്രമേയമാണ് കൈകാര്യം ചെയ്തത്.