Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലീല’ സിനിമയുടെ പോസ്റ്ററുകൾ മുദ്രവച്ചു നൽകാൻ ഹൈക്കോടതി

leela-movie

സംവിധായകൻ രഞ്ജിത്തിന്റെ ‘ലീല’ സിനിമയുടെ പോസ്റ്ററുകൾ പരിശോധിച്ചു മുദ്രവച്ചു നൽകാൻ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിനു ഹൈക്കോടതി നിർദേശം നൽകി. സിനിമാ പോസ്റ്ററുകളിൽ അശ്ലീലമില്ലെന്നു ബോധ്യപ്പെട്ടു മുദ്രവച്ചു നൽകേണ്ട ഫിലിം ചേംബർ ഇതിനു തയാറാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി രഞ്ജിത് നൽകിയ ഹർജിയിലാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കത്തിന്റെ പേരിൽ പോസ്റ്ററുകൾ മുദ്രവച്ചു നൽകുന്നില്ലെന്നാണു പരാതി. പോസ്റ്ററുകൾ പരിശോധിക്കാനുള്ള അധികാരം സ്വകാര്യ ഏജൻസിയായ ഫിലിം ചേംബറിൽനിന്നു മാറ്റി ചലച്ചിത്ര അക്കാദമിയെയോ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെയോ ഏൽപിക്കണമെന്നാണു ഹർജിയിലെ പ്രധാന ആവശ്യം.

Your Rating: