Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപാനരംഗം; പൃഥ്വിരാജിനെതിരായ കേസ് റദ്ദാക്കി

prithviraj-seventhday പൃഥ്വിരാജ്

പൃഥ്വിരാജ് നായകനായി എത്തിയ സിനിമയിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് എഴുതിക്കാണിച്ചില്ലെന്ന് ആരോപിച്ച് നടനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സെവന്‍ത് ഡേ എന്ന ചിത്രത്തിലെ മദ്യപാന രംഗത്തില്‍ 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന നിയമപ്രകാരമുളള മുന്നറിയിപ്പ് എഴുതിക്കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്.

തിരുവനന്തപുരം ശ്രീവിശാഖ് തീയേറ്ററിലാണ് ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതായി പരാതിക്കാരന്‍ ആരോപിച്ചിരുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അനുസരിച്ചുള്ള കേസില്‍ പൃഥ്വി നാലാം പ്രതിയായിരുന്നു. പൃഥ്വിരാജിന്റെ ഹര്‍ജിയില്‍ ജസ്റ്റീസ് ബി. കെമാല്‍പാഷയുടേതാണ് ഉത്തരവ്.

നിയമപ്രകാരമുള്ള മുന്നറിയിപ്പുകളോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സിനിമാ നിര്‍മ്മാതാവിനും വിതരണക്കാരനുമാണ് ബാധ്യത. നായകനായാലും അല്ലെങ്കിലും ഇത്തരം കേസുകളില്‍ അഭിനേതാക്കളെ പ്രതിചേര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.