Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖറിനെ പെരുത്തിഷ്ടമെന്ന് ഹുമ ഖുറേഷി

dulquer-huma

മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ ആവേശത്തിലാണ് ഉത്തരേന്ത്യൻ നടിയും മോഡലുമായ ഹുമ ഖുറേഷി. ഈ മാസം 29ന് പുറത്തിറങ്ങുന്ന വൈറ്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി ഹുമ ഖുറേഷി മലയാളത്തില്‍ അരങ്ങേറുന്നത്. ചിത്രത്തിന്‍റെ പ്രചരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു ഹുമ.

കസബയിലെ രാജന്‍ സക്കറിയക്കായി ധരിച്ച പൊലീസ് യൂണിഫോം അഴിച്ചുവച്ച് ഫോര്‍മലും കാഷ്വല്‍സുമണിഞ്ഞാണ് മമ്മൂട്ടി വൈറ്റിലെത്തുന്നത്.

ഗാംഗ്സ് ഒാഫ് വസിപൂര്‍ ഉള്‍പ്പടെയുള്ള ഹിന്ദി ചിത്രങ്ങളില്‍നിന്ന് മലയാളത്തിലേക്ക് എത്തുമ്പോള്‍ തുടക്കംതന്നെ നന്നായെന്ന അഭിപ്രായമാണ് ഹുമയ്ക്ക്. ‘മനോഹരമായ ഒരു പ്രണയചിത്രമാണ്. പ്രായമായ ഒരാളെ ഇഷ്ടപ്പെടുന്ന പെൺകുട്ടിയുടെ ചിത്രമാണ് വൈറ്റ്.’–ഹുമ പറഞ്ഞു. ഏതായാലും റൊമാന്‍റിക് ചിത്രം എന്നതിനപ്പുറം കൂടുതല്‍ കമന്‍റിന് ഹുമ ഇല്ല. തിയറ്ററില്‍ കാണണം എന്ന ഒാര്‍മപ്പെടുത്തലും.

ദുൽഖറിന്റെ സിനിമകൾ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. ഒരുപാട് കഴിവുകൾ ഉള്ള ചെറുപ്പക്കാരനാണ് ദുൽഖർ’. – ഹുമ പറഞ്ഞു. 

Your Rating: