Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കർ ചിത്രത്തിലൂടെ കബാലി നടന് കിട്ടിയ ഭാഗ്യം

john-dulquer

ദുൽക്കർ സൽമാനെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ തമിഴ് നടൻ ജോൺ വിജയ്‌യും ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. അമേരിക്കയിൽവച്ചായിരുന്നു ജോണും ദുൽക്കറും തമ്മിലുളള രംഗങ്ങൾ ചിത്രീകരിച്ചത്. ഈ സിനിമയുടെ ചിത്രീകരണം ജോണിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളാണ് സമ്മാനിച്ചതും. ഇതിനിടെ മറ്റൊരു ഭാഗ്യവും ജോണിനെ തേടിയെത്തി.

സിനിമയുടെ ഷൂട്ടിങിനായി അമേരിക്കയിലെത്തിയ ജോണിന് ഹോളിവുഡ് സാങ്കേതികവിദഗ്ദ്ധനായ ജിം റിഗൈയിലുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചിരുന്നു. ലോർഡ് ഓഫ് ദ് റിങ്സ് ട്രൈലോജിയിൽ പ്രവർത്തിച്ച അദ്ദേഹത്തിന് വിഷ്വൽ ഇഫക്ട്സിൽ മൂന്നുതവണ ഓസ്കർ ലഭിച്ചിട്ടുണ്ട്.

കൂടിക്കാഴ്ചയ്ക്കിടെ ജോൺ കുറച്ച് തിരക്കഥകൾ അദ്ദേഹവുമായി പങ്കുവച്ചു. ജോണിന്റെ ഒരു തിരക്കഥ ജിമ്മിന് ഇഷ്ടമാകുകയും അത് സിനിമയാക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ജോൺ ആയിരിക്കില്ല ചിത്രം സംവിധാനം ചെയ്യുക. സ്ക്രിപ്റ്റ് ജോണിന്റെ പേരിൽ ആയിരിക്കും. ഇതുകൂടാതെ ഒരു ഹോളിവുഡ് സിനിമയുടെ ഒഡീഷനിലും ജോൺ പങ്കെടുത്തു. ഈ ചിത്രത്തിൽ ഹോളിവുഡിലെ വമ്പൻതാരങ്ങളാണ് അണിനിരക്കുന്നതെന്ന് ജോൺ പറഞ്ഞു.

അമേരിക്കയില്‍ കുറച്ചുദിവസങ്ങളേ ഉണ്ടായിരുന്നുള്ളെങ്കിലും അതൊരിക്കലും മറക്കാനാകില്ലെന്ന് ജോൺ പറഞ്ഞു. ബോളിവുഡ്, ഹോളിവുഡ് എന്നത് ആര്‍ക്കും ചെന്നെത്താവുന്ന മേഖലയാണെന്നും അത് തിരിച്ചറിഞ്ഞത് ഇവരെ പരിചയപ്പെട്ടതിന് ശേഷമാണെന്നും ജോൺ വ്യക്തമാക്കി.
 

Your Rating: