Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മ’യോട് പറഞ്ഞിട്ടല്ല സുരേഷ് ഗോപി പോയത്: ഇന്നസെന്‍റ്

innocent-president

സുരേഷ് ഗോപി സംഘടനയോടു പറഞ്ഞിട്ടല്ല എൻഎസ്എസ് ആസ്ഥാനത്ത് പോയതെന്നും അതുകൊണ്ട് അവിടെയുണ്ടായ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ്. ടിവിയിലും പത്രത്തിലും കണ്ടുള്ള അറിവ് മാത്രമേയുളളൂവെന്ന് അമ്മയുടെ വാർഷിക ജനറൽബോഡി യോഗത്തിനുശേഷം ഇന്നസെന്റ് മാധ്യമങ്ങളോടു പറഞ്ഞു.

നിർവാഹകസമിതി അവതരിപ്പിച്ച പുതിയ ഭാരവാഹി പാനൽ ജനറൽബോഡി അംഗീകരിച്ചു. ഇന്നസെന്റ് പ്രസിഡന്റും മോഹൻലാൽ, ഗണേഷ്കുമാർ എന്നിവർ വൈസ് പ്രസിഡന്റുമാരും മമ്മൂട്ടി ജനറൽ സെക്രട്ടറിയും ഇടവേള ബാബു സെക്രട്ടറിയും ദിലീപ് ട്രഷററുമായ പാനലാണ് അംഗീകരിക്കപ്പെട്ടത്.

സിനിമയിൽ അവസരം കുറഞ്ഞവർക്ക് അവസരം നൽകാനായി അമ്മ സീരിയൽ നിർമിക്കാൻ തീരുമാനിച്ചു. ഫണ്ട് സമാഹരണത്തിനായി സ്റ്റേജ് ഷോയും സംഘടിപ്പിക്കും. ഫെഫ്കയുടെ സഹകരണത്തോടെയാകും സ്റ്റേജ് ഷോ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.