Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോണിക്കുട്ടന്‍ പറഞ്ഞു, ഇന്നസെന്‍റ് പാടി

innocent-mohanlal

അഴകാന നീലി വരും പരു പോലെ ഓടിവരും കണ്ണാടി പോലെ വരും ടോണിക്കുട്ടാ ഇന്നെങ്കില്‍ നാളെ വരും ടോണിക്കുട്ടാ.... നന്പര്‍ ട്വെന്‍റി മദ്രാസ് മെയിലിലെ ഈ സൂപ്പര്‍ഹിറ്റ് ഗാനം മൂളാത്തവരായി ആരുണ്ട്. ഇന്നിതാ മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി ഇന്നസെന്‍റ് ഒരിക്കല്‍ കൂടി ഈ ഗാനം ആലപിച്ചു, അതും മോഹന്‍ലാലിന് വേണ്ടി.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രസകരമായ നിമിഷങ്ങളുണ്ടായത്. സിനിമയുടെ ചിത്രീകരണത്തിനായി തീവണ്ടിയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ മോഹന്‍ലാല്‍ ഈ ഗാനം ഒരിക്കല്‍ കൂടി ആലപിക്കുവാന്‍ ഇന്നസെന്‍റിനോട് ആവശ്യപ്പെടുകയായിരുന്നു.

Innocent recollected the No:20 Madras Mail song with Mohanlal

‘ ടോണിക്കുട്ടന്‍ പറഞ്ഞു ആ രണ്ട് വരിയൊന്ന് പാട്, അദ്ദേഹത്തിന് അത് കേള്‍ക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടായതുകൊണ്ടാണ് വീണ്ടും ആ പാട്ട് പാടുന്നത് - ഇന്നസെന്‍റ് പറഞ്ഞു. മോഹന്‍ലാല്‍ ആണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്നസെന്‍റ് പാടുന്ന ഗാനത്തിന്‍റെ വിഡിയോ ആരാധകര്‍ക്കായി പങ്കുവച്ചത്.