Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഋഷിരാജ്സിങിനെ മുഖ്യമന്ത്രിയാക്കണം: ശ്രീനിവാസന്‍

sreenivasan-image

നേരേചൊവ്വേയിൽ അതിഥിയായി നടന്‍ ശ്രീനിവാസന്‍. ജീവിതത്തിലെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പഴയ രസകരമായ ഓര്‍മകളെക്കുറിച്ചും ശ്രീനിവാസന്‍ പങ്കുവക്കുന്നു.

വർഷങ്ങൾക്കു മുൻപ്, നടൻ ശ്രീനിവാസൻ പ്രീ ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന കാലം. ഒരു ദിവസം സുഹൃത്ത് കുമാരൻ മാഷ് ശ്രീനിയേയും കൂട്ടി കൂത്തുപറമ്പ് ബസ് സ്റ്റാൻഡിലേക്കു പോയി. അവിടെയുള്ള കൈ നോക്കി ഭാവി പ്രവചിക്കുന്നയാളായിരുന്നു ലക്ഷ്യം. കൈ നോക്കിയ അദ്ദേഹം പറഞ്ഞത് ശ്രീനിവാസൻ ഒരു സിനിമാക്കാരനാകുമെന്നായിരുന്നു.

ഇതു കേട്ട് ശ്രീനിയും മാഷും അമ്പരന്നു. കാരണം അന്നത്തെ ശ്രീനിവാസന്റെ രൂപം കണ്ടാൽ അതിനുള്ള വിദൂരസാധ്യതപോലുമില്ലായിരുന്നു. അന്നാണെങ്കിൽ ശ്രീനി മൊട്ടയടിച്ച് ആകെപ്പാടെ ഒരു പേക്കോലവും. സിനിമയിൽത്തന്നെ പലതരത്തിലുള്ള തൊഴിൽ ചെയ്യാനുള്ള സാധ്യതകളുണ്ടെന്നും രാജ്യത്തിന്റെ തലപ്പത്തു നിന്നുള്ളവരിൽ നിന്നുവരെ പുരസ്കാരങ്ങൾ ലഭിക്കാനുള്ള കരങ്ങളാണിതെന്നും ആ കൈനോട്ടക്കാരൻ കൂട്ടിച്ചേർത്തു. എന്നാൽ ശ്രീനിയും മാഷും ഇതൊന്നും വിശ്വസിച്ചില്ല.

Clean politics need of the hour | Manorama News | Nere Chovve

വർഷങ്ങൾക്കു ശേഷം അതു വഴി കടന്നു പോയപ്പോൾ വീണ്ടും ആ സ്ഥലത്തെത്തിയപ്പോഴാണ് അയാൾ പറഞ്ഞകാര്യങ്ങൾ താൻ ഞെട്ടലോടെ ഓർത്തതെന്നു ശ്രീനിവാസൻ ഓർമിക്കുന്നു. അയാൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായി ഭവിച്ചിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഹസ്തരേഖാശാസ്ത്രത്തിലും ദൈവത്തിലും തനിക്കു വിശ്വാസമില്ലെന്നു ശ്രീനിവാസൻ മനോരമ ന്യൂസിന്റെ നേരേചൊവ്വേയിൽ പറഞ്ഞു. അടുത്ത സുഹൃത്ത് സംവിധായകൻ സത്യൻ അന്തിക്കാട് ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നത് പല ജോലിത്തിരക്കുകൾ മൂലമാണെന്നും ശ്രീനിവാസൻ പറഞ്ഞു.

രാഷ്ട്രീയ പ്രവർത്തനം ചളിക്കുണ്ടിലാണെന്ന തിരിച്ചറിവാണ് യുവജനങ്ങളെ രാഷ്ട്രീയത്തിലിറങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയം തീർത്തും നിരാശപ്പെടുത്തിയെന്നും ചലചിത്രതാരം ശ്രീനിവാസൻ. സംശുദ്ധ രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രതീക്ഷ മാത്രമാണ് നിലനിൽക്കുന്നതെന്നം ശ്രീനിവാസൻ പറഞ്ഞു. ഋഷിരാജ്സിങിനെ കേരളത്തിന്‍റെ മുഖ്യമന്ത്രിയാക്കണമെന്നും ആഭ്യന്തരവകുപ്പ് അദ്ദേഹം തന്നെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹത്തിന് പിന്നിൽ യുവാക്കൾ അണി നിരക്കണമെന്നും നടനും തിരക്കഥകൃത്തുമായ ശ്രീനിവാസന്‍ പറഞ്ഞു