Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാസ്ക്കര്‍ ദ് റാസ്ക്കല്‍ റീമേയ്ക്കില്‍ രജനീകാന്ത് ?

mammootty-rajnikanth

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഭാസ്ക്കര്‍ ദ് റാസ്ക്കല്‍ തമിഴില്‍ റീമേയ്ക്കിനൊരുങ്ങുന്നു. ചിത്രം തമിഴിലെത്തുന്പോള്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്താകും നായകനായി എത്തുക എന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. അടുത്തിടെ രജനി ഈ ചിത്രം കാണാന്‍ ഇടയായെന്നും താരത്തിന് ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടുമെന്നുമാണ് വാര്‍ത്ത.

പ്രശസ്ത തമിഴ് നിര്‍മാതാവ് എസ് എസ് ദുരൈരാജ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കി കഴിഞ്ഞു. രജനിയുടെ അടുത്ത് ദുരൈരാജ് ഇക്കാര്യത്തെപ്പറ്റി സംസാരിക്കുകയും ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥീരീകരണം ഉണ്ടായിട്ടില്ല.

നേരത്തെ മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റായ ദൃശ്യം തമിഴില്‍ റീമേയ്ക്ക് ചെയ്യാന്‍ രജനിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രം കമലില്‍ എത്തി ചേരുകയായിരുന്നു. എന്തായാലും ഭാസ്ക്കറായി രജനി തമിഴില്‍ എത്തുമോയെന്ന് കണ്ടറിയാം.

രജനി ഇപ്പോള്‍ മദ്രാസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷമുള്ള രജനിയുടെ പ്രോജക്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.