Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറു വിജയദിനങ്ങൾ കടന്ന് ജേക്കബിന്റെ സ്വർഗരാജ്യം; വിഡിയോ

nivin-jacob

നൂറു വിജയദിനങ്ങൾ കടന്ന് ജേക്കബിന്റെ സ്വർഗരാജ്യം സിനിമ. സിനിമയുടെ 111 ാം ദിവസം അണിയറപ്രവർത്തകർക്കൊപ്പം സിനിമയൊരുക്കാൻ പ്രചോദനമായ കുടുംബവും ഒത്തു ചേർന്നപ്പോൾ വിജയമധുരം ഇരട്ടിയായി. കൊച്ചിയിലാണ് വിജയാഘോഷം സംഘടിപ്പിച്ചത്.

ജേക്കബ് ആദ്യമായി ജേക്കബിനെ കണ്ടു. സിനിമയിൽ രൺജി പണിക്കരാണ് ജേക്കബിനെ അവതരിപ്പിച്ചത്. വെള്ളിത്തിരയിലേക്ക് വന്ന ജീവിതത്തെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തതിന്റെ 111 ാം ദിനത്തിലായിരുന്നു അത്. ജേക്കബിന്റെ സ്വർഗരാജ്യം സിനിമയിൽ ജേക്കബായി വേഷമിട്ട രൺജി പണിക്കരെ യഥാർഥ ജേക്കബ് ആദ്യമായി കാണുകയായിരുന്നു.

തിയറ്ററുകളുടെ നിലവാരം മെച്ചപ്പെട്ടത് കൂടുതൽ പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിക്കുന്നുവെന്ന് പറഞ്ഞ സംവിധായകൻ വിനീത് ശ്രീനിവാസൻ നല്ല സിനിമയുടെ ഫോർമുലയാണ് വ്യക്തമാക്കിയത്. ജേക്കബിന്റെ പ്രിയപുത്രന്റെ വേഷം ചോദിച്ചുവാങ്ങിയ കഥയാണ് വിജയാഘോഷത്തിൽ നിവിൻ പോളി പറഞ്ഞത്. ഓർമയുടെ ഫ്രെയിമിൽ ഇപ്പോഴും നിറഞ്ഞു നിന്ന സീനുകളും നിവിൻ പറഞ്ഞുവച്ചു.

nivin-chakochan

സിനിമയിറങ്ങിയപ്പോളുണ്ടായ ആശങ്ക പ്രേക്ഷക പ്രതികരണത്തിൽ അലിഞ്ഞില്ലാതായെന്ന് രൺജി പണിക്കർ. യഥാർഥ ജേക്കബിന്റെ പിറന്നാൾ ആഘോഷത്തിന്റെ കേക്ക് മധുരം നുണഞ്ഞാണ് വിജയാഘോഷം അവസാനിച്ചത്.