Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗണേഷിന്റെ വിജയം; പ്രതികരണവുമായി ജഗദീഷ്

ganesh-jagadheesh

കേരളം ആകാംക്ഷയോടെ കാത്തിരുന്ന ജനവിധിയായിരുന്നു താരമണ്ഡലമായ പത്തനാപുരത്തിന്റേത്. സിനിമാതാരങ്ങളായ ജഗദീഷ്, ഗണേഷ്കുമാർ, ഭീമൻരഘു എന്നിവരായിരുന്നു ഇവിടുത്തെ പ്രധാനമത്സരാർത്ഥികൾ. 24562 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ ഗണേഷ്കുമാർ ഇവിടെ വിജയിച്ചത്. ജഗദീഷ് 49867 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. ഭീമൻ രഘുവിന് 11700 വോട്ടും ലഭിച്ചു.

ജനവിധി മാനിക്കുന്നുവെന്നുംസുഹൃത്ത് ഗണേഷ് കുമാറിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും മത്സരഫലം അറിഞ്ഞ ശേഷം ജഗദീഷ് പ്രതികരിച്ചു.

എന്റെ ജയം നിങ്ങളുടെ വിജയമാണെന്നും പിന്തുണച്ചവർക്ക് ഒത്തിരി ഒത്തിരി നന്ദിയുണ്ടെന്നും ഗണേഷ് പറഞ്ഞു.