Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഗതി ശ്രീകുമാര്‍ വീണ്ടും പൊതുവേദിയിലേക്ക്

jagathy-sreekumar

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാര്‍ തിരിച്ചുവരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന താരം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൊതുവേദിയില്‍ എത്തുന്നു.

എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഉന്നതവിജയം നേടിയ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനാണ് പി.സി. ജോര്‍ജിന്റെ ക്ഷണമനുസരിച്ച് ജഗതി പൊതുവേദിയില്‍ എത്തുന്നത്. 28ന് ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഭദ്രദീപം തെളിച്ചാകും ഉദ്ഘാടനം. പ്രസംഗം ഉണ്ടാകില്ല.

2012 മാര്‍ച്ച് 10ന് കോഴിക്കോട് വച്ചാണ് ജഗതിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് കിംസ് ആശുപത്രി, വെല്ലൂര്‍ എന്നിവിടങ്ങളിലെ ചികിത്സയ്ക്കു ശേഷം ഇപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.