Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെയിംസിലെ പൃഥ്വിയുടെ കാറപകടം; മേയ്ക്കിങ് വിഡിയോ

prithvi

ജെയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തിലെ കാറപകട രംഗം പ്രേക്ഷകർക്ക് മറക്കാനാകാത്ത ഒന്നാണ്. പൃഥ്വി അവതരിപ്പിച്ച ജെയിംസ് എന്ന കഥാപാത്രം അപകടത്തിൽപ്പെടുന്ന രംഗത്തിന്റെ മേയ്ക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി.

സിനിമയിലെ കാമറാ ടീമില്‍ ഉണ്ടായിരുന്ന ശ്രീ ശരവണനാണ് ഫേസ്ബുക്കിലൂടെ കാര്‍ ആക്‌സിഡന്റ് ചിത്രീകരണ വീഡിയോ പുറത്തുവിട്ടത്. രാജശേഖർ ആണ് സിനിമയുടെ ആക്ഷൻ കൊറിയോഗ്രാഫർ.കൊച്ചിയില്‍ വച്ചാണ് ഈ രംഗം ചിത്രീകരിച്ചത്.

ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ജെയിംസ് ആന്‍ഡ് ആലീസ്. സുജിത് വാസുദേവ് തന്നെയാണ് ഛായാഗ്രഹണവും നിർവഹിച്ചത്.  

Your Rating: