Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയെ ഫുട്ബോള്‍ പഠിപ്പിക്കാൻ ഹോളിവുഡ് സ്പോർട്സ് ആക്ഷൻ ഡയറക്ടർ

prithvi-jamesh ജമേഷ്, പൃഥ്വിരാജ്, ആസിഫ് അലി എന്നിവർ മില്ലറിനൊപ്പം


ചക്ദേ ഇന്ത്യ, മേരി കോം, ഭാഗ് മിൽക്കാ ഭാഗ്, അസ്ഹർ തുടങ്ങിയ ചിത്രങ്ങളുടെ മരണമാസ് സ്പോർസ് ആക്ഷൻ ഡയറക്ടർ റോബ് മില്ലറെത്തുന്നു പൃഥ്വിരാജ് ചിത്രത്തിനായി. ആസിഫ് അലി നിർമിക്കുന്ന ബ്യൂട്ടിഫുൾ ഗെയിം എന്ന ചിത്രത്തിലാണ് സ്റ്റണ്ട്-സ്പോർട്സ് ആക്ഷൻ ഡയറക്ടർ റോബ് മില്ലറും പങ്കാളിയാകുക. ചിത്രത്തിൽ താരങ്ങളുടെ ഫുട്ബോൾ പരിശീലനത്തിന്റെയും മറ്റുമേൽനോട്ടത്തിന്റെയും ചുമതലവഹിക്കുക മില്ലർ ആയിരിക്കും.

ജോൺ മില്ലർ മസ്റ്റ് ഡൈ, ലൈസൻസ് ടു ബാഡ്, വൺ ത്രീ ഹിൽ, ദി ഓഫീസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളും മില്ലറുടെ അക്കൗണ്ടിലുണ്ട്.മില്ലർ ഇതാദ്യമായാണ് ഒരു ദക്ഷിണേന്ത്യൻ ചിത്രത്തിലെത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകള്‍ക്കായി മൂന്നു ദിവസം മില്ലർ കൊച്ചിയിൽ ചെലവഴിച്ചിരുന്നു. പൃഥ്വിരാജ്, ആസിഫ് അലി, സജിൻ ജാഫർ, സംവിധായകൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്ത്.

താരങ്ങളെ പഠിപ്പിക്കുന്നതു മുതൽ ചിത്രത്തിന്റെ ചിത്രീകരണത്തിനുടനീളം മില്ലർ ഒപ്പമുണ്ടാകും. ബ്യൂട്ടിഫുൾ ഗെയിമിനായി ഫുട്ബോള്‍ അറിയുന്ന താരങ്ങളെ ഒഡീഷനിലൂടെ തിരഞ്ഞെടുത്തിരുന്നു. ഇവർക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്.

മലബാറിന്റെ ഫുട്ബോൾ ആവേശം നിറഞ്ഞു നിൽക്കുന്ന ചിത്രം പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ജമേഷ് കോട്ടക്കലാണ് സംവിധാനം ചെയ്യുന്നത്. നവാഗതനായ അജയ് കുമാറിന്റെയാണ് തിരക്കഥ. ചിത്രത്തിന്റെ പ്രധാന സ്പോർട്സ് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിന് മാത്രം ഏകദേശം അഞ്ചുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

prithvi-jamesh-asif
Your Rating: