Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി നിർദേശിച്ചു; ജയറാം പിന്മാറി

mammootty-jayaram ജയറാം, മമ്മൂട്ടി ദളപതിയിൽ

മമ്മൂട്ടി, രജനീകാന്ത് എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തിയ മണിരത്നം ചിത്രം ദളപതി എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ്. അരവിന്ദ് സ്വാമിയുടെ ആദ്യചലച്ചിത്ര അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. എന്നാൽ അരവിന്ദ് സ്വാമി ചെയ്ത് അര്‍ജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം പരിഗണിച്ചിരുന്നത് നടൻ ജയറാമിനെയായിരുന്നു. മമ്മൂട്ടി തന്നെയാണ് മണിരത്നത്തിന് ജയറാമിന്റെ പേര് നിർദ്ദേശിക്കുന്നതും.

ആ സമയത്ത് ജയറാം ഓടിനടന്ന് മലയാളചിത്രങ്ങൾ ചെയ്യുന്ന സമയമാണ്. ഏകദേശം മൂന്നുമാസമെങ്കിലും ഈ സിനിമയ്ക്ക് വേണ്ടി മാറ്റിവയ്ക്കണമെന്ന് മണിരത്നം ജയറാമിനോട് ആവശ്യപ്പെട്ടു. എന്നാൽ നിരവധി സിനിമകൾക്ക് കരാർ ഒപ്പിട്ട സാഹചര്യം കൂടിയായതിനാൽ ചിത്രത്തിൽ നിന്നും ജയറാം പിന്മാറുകയായിരുന്നു. മ‘മ്മൂക്കയുടെ ഒരാഗ്രഹമായിരുന്നു താൻ ആ ചിത്രത്തിൽ അഭിനയിക്കുക എന്നത്, നിർഭാഗ്യവശാൽ അത് സാധിച്ചില്ല. ജയറാം പറഞ്ഞു.

ജയറാം തന്നെയാണ് ഈ വാർത്ത ഒരു ടെലിവിഷൻ പരിപാടിയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഈ സിനിമ കൂടാതെ ചെയ്യാൻ ആഗ്രഹിച്ച ഒരുപാട് സിനിമകൾ നഷ്ടപ്പെട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കായികതാരങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി പത്മരാജൻ ഒരു ചിത്രം തന്നെവച്ച് ഉദ്ദേശിച്ചിരുന്നെന്നും അതിന്റെ പ്രചാരണപരിപാടിയുമായി മുന്നോട്ട് പോകുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നും ജയറാം പറഞ്ഞു.

Your Rating: