Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിക്ഷ വിധിക്കേണ്ടത് ജനങ്ങൾ: ജയറാം

jayaram ജിഷയുടെ മാതാവ് രാജേശ്വരിയെ ആശുപത്രിയിൽ സന്ദർശിക്കുന്ന ജയറാം

കേരള ജനതയെ മുഴുവൻ ഞെട്ടിച്ച സംഭവമാണ് പെരുമ്പാവൂര്‍ ക്രൂരമായ രീതിയിൽ കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയ്ക്ക് നേരിടേണ്ടി വന്നത്. മകള്‍ മരിച്ചതിന്റെ ദു:ഖം താങ്ങാന്‍ കഴിയാതെ ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കാണാന്‍ നിരവധി പ്രമുഖരാണ് എത്തികൊണ്ടിരിക്കുന്നത്.

ജിഷയുടെ അമ്മയെ കാണാനെത്തിയ ജയറാമിനും ആ അമ്മയുടെ കരച്ചില്‍ താങ്ങാനായില്ല. ജയറാമും ജിഷയുടെ അമ്മയോടൊപ്പം പൊട്ടിക്കരയുകയായിരുന്നു.

‘ഡാൻസിൽ മോന്റെ കൈകൊണ്ട് അവൾക്ക് സമ്മാനം കൊടുത്തത് ഇന്നും ഓർക്കുന്നുണ്ട്’ മരിച്ച ജിഷയുടെ മാതാവ് നടൻ ജയറാമിന്റെ കയ്യിൽ പിടിച്ചു കരഞ്ഞപ്പോൾ ജയറാമും പൊട്ടിക്കരഞ്ഞു പോയി.

ജിഷ വധക്കേസിലെ പ്രതിക്കു ശിക്ഷ വിധിക്കേണ്ടത് ജനങ്ങളാണെന്ന് ജയറാം പറഞ്ഞു. അവനെയൊക്കെ പിടിച്ച് ശരിക്കും ജനങ്ങളുടെ നടുവിലേക്ക് ഇട്ടു കൊടുക്കണം.

‘‘ഒരമ്മയ്ക്കും ഇങ്ങനെ വേദനിക്കേണ്ട അവസ്ഥ ഇനി ഉണ്ടാകരുത്.’’ തന്റെ നാടായ പെരുമ്പാവൂരിൽ നടന്ന സംഭവം ഞെട്ടിച്ചുവെന്നും ജയറാം പ്രതികരിച്ചു. മരിച്ച ജിഷയുടെ മാതാവ് രാജേശ്വരിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് ആ വിവരങ്ങൾ പറയുമ്പോഴും അദ്ദേഹം വിതുമ്പി.

എന്റെ അമ്മ തമിഴ്‌നാട്ടില്‍ നിന്നും പെരുമ്പാവൂരിലേക്ക് വന്ന ശേഷം അമ്മയ്ക്ക് സ്വന്തം നാടിനേക്കാൾ പ്രിയപ്പെട്ടതായിരുന്നു പെരുമ്പാവൂര് എന്ന് ജയറാം പറഞ്ഞിരുന്നു‍. അമ്മയുടെ അവസാന നാളുകളിലും പെരുമ്പാവൂരിനെ കുറിച്ച് സംസാരിക്കുമായിരുന്നു. എന്നാല്‍ ആ പെരുമ്പാവൂര്‍ ഇന്ന് അറിയപ്പെടുന്നത് ജിഷയ്ക്ക് സംഭവിച്ച് ദാരുണ ദുരന്തത്തിലൂടെയാണെന്ന് ജയറാം തന്റെ ഫേസ്ബുക്കിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു. 

Your Rating: