Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയശ്രീയ്ക്ക് പ്ളസ് ടുവിന് ഫുള്‍ മാര്‍ക്ക്

jayasree-malayalam-actress

അണ്ണാറക്കണ്ണന്റെ കൂട്ടുകാരിക്ക് പ്ളസ് ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്ക്. ബ്ളസി സംവിധാനം ചെയ്ത ഭ്രമരം സിനിമയിലെ 'അണ്ണാറക്കണ്ണാ വാ, .. എന്നു തുടങ്ങുന്ന പാട്ട് സീനിലെ അഭിനയത്തിലൂടെ മലയാളികളുമായി ചങ്ങാത്തം കൂടിയ ബാലതാരം ജയശ്രീ ശിവദാസ് ആണു പ്ളസ് ടുവിന് എല്ലാ വിഷയത്തിനും നൂറില്‍ നൂറു മാര്‍ക്ക് സ്വന്തമാക്കിയത്.

തൃശൂര്‍ വിവേകോദയം സ്കൂള്‍ കൊമേഴ്സ് വിദ്യാര്‍ഥിയായ ജയശ്രീ പരീക്ഷയ്ക്കു രണ്ടു മാസം മുന്‍പും സിനിമ അഭിനയത്തില്‍ സജീവമായിരുന്നു. നെല്ലങ്കര ഐശ്വര്യ ഹൌസില്‍ പി.ശിവദാസ്- എം. സ്വപ്ന ദമ്പതികളുടെ മൂത്ത മകളായ ജയശ്രീക്ക് ചാര്‍ട്ടേഡ് അക്കൌണ്ടന്റാകണമെന്നാണു സ്വപ്നം. ഒപ്പം ബാലതാരമെന്ന ലേബല്‍ വിട്ടു നായികയായി രംഗത്തെത്തണമെന്നും ജയശ്രീ ആഗ്രഹിക്കുന്നു.

ജയകൃഷ്ണന്‍ ആണു സഹോദരന്‍. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം 'ആക്ഷന്‍ ഹീറോ ബിജു ആണു ജയശ്രീ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഡോ. ലൌ, പുള്ളിമാന്‍, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, വര്‍ഷം, ഇതുവഴി തിരിയുന്നിടം, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.