Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരിതയുടെ വസ്ത്രാലങ്കാരത്തില്‍ ജയസൂര്യയുടെ കിടിലൻ ഫോട്ടോഷൂട്ട്

jayasurya-saritha

‘ഇടി’ലുക്കിൽ മീശ പിരിച്ച് ജയസൂര്യ കൂട്ടിന് ഭാര്യ സരിതയും. വനിത മാസികയ്ക്ക് വേണ്ടി ജയസൂര്യയുടെയും ഭാര്യ സരിതയുടെയും ഫോട്ടോഷൂട്ട് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. സരിത തന്നെയാണ് ഫോട്ടോഷൂട്ടിന് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്.

Jayasurya And Family For Vanitha Cover Shoot | Behind the scenes

ഫോട്ടോഷൂട്ടിനെക്കുറിച്ച് ജയസൂര്യയുടെ വാക്കുകൾ–

ഇഷ്ട്ടപ്പെട്ട ഒരു അതിഥി വീട്ടിലേക്ക് വരുമ്പോഴുണ്ടാകുന്ന സന്തോഷമാണ് വനിത മാഗസീൻ വീട്ടിലേക്ക് വരുമ്പോൾ ഉണ്ടാകാറുള്ളത് .ഇത്തവണ നിങ്ങൾക്കിഷ്ടപ്പെട്ട അതിഥിയാണോ എന്നെനിക്കറിയില്ല ,എന്തായാലും ഞാനും കുടുംബവുമാണ് കവർ പേജിൽ . ആ കവർ പേജിന്റെ ഫോട്ടോഷൂട്ട്‌ വീഡിയോ നിങ്ങൾക്കായി..

( നന്നായി പടം പിടിച്ച ശ്യാം ബാബുവിനും ,ഞാൻ സംസാരിക്കുന്നതിനേക്കാൾ നന്നായി എഴുതിയ കുര്യാക്കോസ് ചേട്ടനും , മുഖത്തെ വൃത്തികേടുകൾ ഒരു പരിധിവരെ മാറ്റി തന്ന അനീസ്‌ അൻസാരിക്കും ,വസ്ത്രാലങ്കാരം വസ്ത്രാലങ്കോലമാക്കാതിരുന്ന സരിത ജയസൂര്യക്കും നന്ദി . ഇത്രയും പേരുകൾ മറക്കാതെ ഓർത്ത്‌ പറഞ്ഞ എനിക്കും നന്ദി )
 

Your Rating: