Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്‍റെ കുമ്പസാരം; മകന്‍റെ കണ്ണുനിറഞ്ഞു

jayasurya-son

എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി... , 'കുമ്പസാരം' എന്ന നല്ല ചിത്രത്തെ തിരിച്ചറിഞ്ഞതിന്, എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ്‌- മൂന്നാം ക്ലാസുകാരനായ എൻറെ മകൻ ഈ ചിത്രം കണ്ടിട്ട് "എൻറെ കണ്ണ് നിറഞ്ഞു പോയച്ഛാ" എന്ന് പറഞ്ഞപ്പോഴാണ്.... (കാശ് പോയത് കൊണ്ടല്ല; കാരണം പൈസ എന്‍റെയായിരുന്നു). ഈ വാക്കുകള്‍ ജയസൂര്യയുടേതാണ്.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായി എത്തിയ കുമ്പസാരം എന്ന ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയിരുന്നു. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സിനിമയെ നല്ലൊരു ചിത്രമായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു.

‘ കൂടാതെ 'A Honest Film' എന്നായിരുന്നു സംവിധായകൻ രഞ്ജിത്ത് ശങ്കർ ചിത്രത്തെ കുറിച്ച് പറഞ്ഞത്. നന്ദി രഞ്ജിത്ത്. പിന്നെ എന്നെ അറിയുന്നവർ, ഞാൻ അറിയാത്തവർ, എല്ലാവരും ഈ ചിത്രത്തെ നല്ലൊരു ചിത്രമായി അംഗീകരിച്ചതിന് സ്നേഹത്തിൻറെ ഭാഷയിൽ അവരോടൊക്കെ ഞാൻ നന്ദി അറിയിക്കുന്നു. കാണാത്തവർ തീർച്ചയായും കാണണം..സ്നേഹത്തോടെ ജയസൂര്യ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.