Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യയുടെ അക്ബര്‍ സ്റ്റൈല്‍

ഓരോ സിനിമയിലും വ്യത്യസ്തമായ ഗെറ്റപ്പുകളിലെത്തുന്ന താരമാണ് ജയസൂര്യ. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് മുഖവും ശരീരവും എങ്ങനെവേണമെങ്കിലും മാറ്റാനും അദ്ദേഹത്തിന് ഒരു മടിയുമില്ല. പുതിയ ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയിലും ജയസൂര്യ പുതിയ ഗെറ്റപ്പിലാണ് എത്തുന്നത്.

നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ബര്‍ ആയി ജയസൂര്യ എത്തുന്പോള്‍ അമര്‍ ആയി പൃഥ്വിരാജും അന്തോണി ആയി ഇന്ദ്രജിത്തും എത്തുന്നു. നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക.

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സുജിത്ത് വാസുദേവ് ക്യാമറ ചലിപ്പിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.