Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രൊഡ്യൂസറുടെ കാശും വാങ്ങിച്ച് ക്രിക്കറ്റ് കളിച്ച് നടക്കുന്ന രണ്ട് യുവതാരങ്ങള്‍

chakochan-jayasurya

രസകരമായ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധകവരുന്ന താരമാണ് ജയസൂര്യ. എത്ര ഗൗരവകരമായ കാര്യമാണെങ്കിലും അൽപം ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തെ ജയസൂര്യ അവതരിപ്പിക്കൂ....

പ്രൊഡ്യൂസറുടെ കാശും വാങ്ങിച്ച് ക്രിക്കറ്റും കളിച്ച് നടക്കുന്ന രണ്ട് താരങ്ങളെ ചുവടെ ചേര്‍ക്കുന്നു. ഭാവം കണ്ടാല്‍ ഇന്ത്യന്‍ ടീം ഇനി ഇവരുടെ കൈയ്യിലാണെന്ന് തോന്നും. ഇങ്ങനെയായിരുന്നു ജയന്റെ പുതിയ പോസ്റ്റ്.

ക്രിക്കറ്റ് കളിക്കുന്നതാകട്ടെ ജയസൂര്യയും കുഞ്ചാക്കോ ബോബനും. ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരുടെയും ക്രിക്കറ്റ് കളി. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇവര്‍ക്കൊപ്പം അമല പോള്‍ നായികയാകുന്നു.

സ്വപ്‌നക്കൂട്, കിലുക്കം കിലുകിലുക്കം, ലോലിപോപ്പ്, ഗുല്‍മാല്‍, ഫോര്‍ ഫ്രണ്ട്‌സ്, ത്രീ കിങ്‌സ്, 101 വെഡ്ഡിങ്‌സ്, തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ചെത്തിയിട്ടുണ്ട് ഇരുവരും. നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടുപേരും ഒന്നിക്കുന്ന സ്‌കൂള്‍ ബസ് എന്ന ചിത്രം വെള്ളിയാഴ്ച റിലീസിനെത്തും.
 

Your Rating: