Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യയോട് മിണ്ടണോ?

jayasurya

ഇഷ്ടതാരങ്ങളുടെ മറുപടിക്ക് വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും ഒരുപാട് കമന്‍റുകള്‍ ആരാധകര്‍ പോസ്റ്റ് ചെയ്യാറുണ്ട്. കൂടുതല്‍ താരങ്ങളും ഈ കമന്‍റുകളോട് പ്രതികരിക്കാറുമില്ല. എന്നാല്‍ ആരാധകര്‍ക്കായി പ്രിയതാരം ജയസൂര്യ ‘ഓണ്‍ലൈനില്‍ ലൈവായി എത്തുന്നു. പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും താരം അപ്പോള്‍ തന്നെ മറുപടിയും നല്‍കും.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. ‘ ഒരു പ്രധാനപ്പെട്ട കാര്യം ,നിങ്ങൾ അയക്കുന്ന കമന്റ്സ് എല്ലാം ഞാൻ കാണാറുണ്ട് ,പക്ഷെ ഫുൾ ടൈം ഞാൻ എഫ് ബിയിൽ കേറി ഇരുന്നാൽ മാമുണ്ണൽ നിക്കും ...അത് കൊണ്ടാ മറുപടി എല്ലാത്തിനും അയക്കാൻ പറ്റാതെ വരുന്നത് ,അത് കൊണ്ട് ഇന്ന് വൈകുന്നേരം ഒരു 7 മണി മുതൽ 9 മണി വരെ നിങ്ങൾ എല്ലാവരും അയക്കുന്ന കമന്റ്സിനു മറുപടി അയക്കാൻ ഞാൻ കംപ്യൂട്ടറിന് മുന്നി തന്നെ ഉണ്ടാകും ..അപ്പോൾ 7 - 9 മറക്കണ്ട ..

NB : ഇപ്പൊ പണിയൊന്നും ഇല്ലേ ചേട്ടാ എന്ന് ചോദിക്കുന്ന ചൊറിയന്മാർക്ക് ...! ഉണ്ടാരുന്ന ഒരു മീറ്റിംങ് മാറ്റി വച്ചിട്ടാണ് ഈ ടൈം കണ്ടെത്തുന്നത് ...ജയസൂര്യ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.