Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവവേദന പങ്കിടാൻ ജയസൂര്യ ഓൺലൈനിൽ !

jayasurya

പുണ്യാളന്റെ വിജയത്തിന് ശേഷം രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ പിറക്കുന്ന സു..സു സുധി വാത്മീകം വെള്ളിയാഴ്ച റിലീസിനെത്തുകയാണ്. നായകന്‍ മാത്രമല്ല നിർമാതാവിന്റെ വേഷത്തിലും ജയസൂര്യ തന്നെയാണ് എത്തുന്നത്.

സിനിമയുടെ വിശേഷങ്ങൾ പങ്കുവക്കാൻ ജയസൂര്യ നിങ്ങൾക്കരികിൽ എത്തുന്നു. വ്യാഴാഴ്ച വൈകിട്ട് 7 മുതൽ 9 വരെ ജയസൂര്യ ഓൺലൈനില്‍ ഉണ്ടാകും. ഫേസ്ബുക്കിലൂടെയാണ് ജയസൂര്യ ഇക്കാര്യം അറിയിച്ചത്.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം– ഇന്നെന്താ പരിപാടി ഫ്രീയാണെങ്കിൽ 7-9 വരൂ , ഞാൻ ഓണ്‍ലൈൻ ഉണ്ടാകും ..നാളെയാണ് നമ്മുടെ റിലീസ് .. പ്രസവ വേദന പങ്കിടാൻ നിങ്ങളേയും ഞാൻ ക്ഷണിക്കുന്നു .. അപ്പൊ 7 - 9 കാണാം ..

NB : ഞാൻ ഒരാളെയുള്ളൂ എല്ലാവർക്കും മറുപടി അയച്ചില്ല എന്നുപറഞ്ഞ് പൊങ്കാലയിടാൻ വരരുത്. ജയസൂര്യ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.