Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാസ്മേറ്റ്സ് വീണ്ടും ഒരുമിച്ചു

classmates-movie

മലയാളസിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ‘ ക്ലാസ്മേറ്റ്സ്’ ആയ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍ എന്നിവര്‍ വീണ്ടും ഒന്നിച്ചു. ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006 ല്‍ പുറത്തിറങ്ങിയ, മലയാളത്തിലെ ഏറ്റവും മികച്ച കാമ്പസ് ചിത്രത്തിലെ പ്രധാനതാരങ്ങളാണ് വീണ്ടും ഒത്തുകൂടിയത്. താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങിലായിരുന്നു ക്ലാസ്‌മേറ്റ്‌സിലെ താരങ്ങളുടെ ഈ ഒത്തു ചേരല്‍.

ജയസൂര്യയാണ് നാലുപേരും ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രം പകര്‍ത്തിയതും ജയസൂര്യ തന്നെ.

പുതിയ ചിത്രമായ അമര്‍ അക്ബര്‍ അന്തോണി ലുക്കിലായിരുന്നു ജയസൂര്യയും പൃഥ്വിയും. ക്ലാസ്‌മേറ്റ്‌സിന് ശേഷം ഇന്ദ്രജിത്തും ജയസൂര്യയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അമര്‍ അക്ബര്‍ അന്തോണി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേന്‍ ഇല്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.