Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രേത’ത്തിലെ മൊട്ട ബോസ്കോ

pretham-movie രഞ്ജിത് ശങ്കർ , ജയസൂര്യ

അകന്നുപോയ സിദ്ദീഖ് ലാലുമാരെ വീണ്ടും കൂട്ടിയിണക്കാനുള്ള നിർമാതാവ് ഔസേപ്പച്ചന്റെ നയതന്ത്രം വിജയം കാണുന്നതു രണ്ടരവർഷം മുൻപാണ്. സിദ്ദീഖും ലാലും ആദ്യമായി സഹസംവിധായകരായ ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ മുതൽ ഈ കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമകളിൽ വരെ നിർമാണ പങ്കാളിയായ ഔസേപ്പച്ചൻ പക്ഷേ, ഇത്തവണ ദൗത്യത്തിനിറങ്ങിയപ്പോൾ കോംബിനേഷനൊന്നു മാറ്റി. സിദ്ദീഖ്-ലാൽ സംവിധായക കൂട്ടുകെട്ട് വേർപിരിഞ്ഞ ശേഷം ലാൽ നിർമിച്ച രണ്ടു സിനിമകൾ സംവിധാനം ചെയ്ത സിദ്ദീഖിനെയാണ് ഔസേപ്പച്ചൻ ആദ്യം സമീപിച്ചത്. ആവശ്യപ്പെട്ടത് ഒന്നുമാത്രം. ലാലിനു സംവിധാനം ചെയ്യാനായി ഒരു കഥയും തിരക്കഥയും. സിദ്ദീഖ് സമ്മതം മൂളി. എന്നാൽ, ലാൽ ഈ ആശയത്തെക്കുറിച്ച് ആലോചിക്കാൻ ഒരുദിവസം സമയം ചോദിച്ചു. ഒടുവിൽ ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിക്കാൻ ഇരുവരും കൈകൊടുത്തെങ്കിലും ഒരുപാധി മുന്നോട്ടുവച്ചു. പറ്റിയ കഥ കിട്ടുന്നതുവരെ ഈ വാർത്ത പുറത്തറിയരുതെന്നായിരുന്നു അത്.

കഥയിലെ നായകൻ

ഒരു കഥയുടെ നാമ്പ് വീണുകിട്ടാൻ ഔസേപ്പച്ചൻ ഇരുവരെയും കൂട്ടി യാത്രകൾ പലതു നടത്തി. മാസങ്ങൾക്കു ശേഷമാണു സിദ്ദീഖിന് ഒരു പെരുംനുണയന്റെ കഥ മിന്നുന്നത്. അതു മലയാള സിനിമയിൽനിന്നു തന്നെ കണ്ടുകിട്ടിയ കഥാപാത്രമാണെന്നു സിദ്ദീഖ് വെളിപ്പെടുത്തുന്നു. ഒരു പ്രമുഖ നടനാണു കക്ഷി. ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം സദാ നുണപറയുന്നത് അദ്ദേഹത്തിനു ഒരു ശീലമാണത്രേ. ഏറെയും പൊങ്ങച്ചമായിരിക്കും. ഒരു സാംപിൾ ഇങ്ങനെ.

ഹോട്ടലിലെ എട്ടാം നിലയിലെ ബാൽക്കണിയിൽ കക്ഷിയും സഹപ്രവർത്തകരും സിഗരറ്റ് വലിച്ചു നിൽക്കെ താഴെ ഒരു ചുവന്ന ബിഎംഡബ്ല്യു കാർ കിടക്കുന്നു. നല്ല രസമുണ്ട് എന്ന് ഒപ്പമുള്ളവർ പറയുമ്പോൾ ‘ഇഷ്ടമായല്ലേ... ഞാൻ ഇന്നലെ മേടിച്ചതാ. താൽപര്യമുണ്ടായിട്ടല്ല. പക്ഷേ, കളർ കണ്ട് ഇഷ്ടപ്പെട്ടു. വിലനോക്കിയില്ല. ചോദിച്ചതു കൊടുത്തു’ എന്നായിരുന്നു സീരിയസായ മറുപടി. അടുത്തനിമിഷത്തെ കാഴ്ച കാറിന്റെ യഥാർഥ ഉടമയും കുടുംബവും ഹോട്ടലിൽ നിന്നിറങ്ങി കാറിൽ കയറി പോകുന്നതാണ്. പെരുംനുണ കൺമുന്നിൽ പൊളിഞ്ഞുവീഴുമ്പോൾ ആരായാലും പതറേണ്ടതാണ്. പക്ഷേ, ഇദ്ദേഹം ഒരു കൂസലുമില്ലാതെ പറഞ്ഞതിങ്ങനെ; ‘ഡ്രൈവറാണ്. അയാളുടെ ഫാമിലിയേയും കൂട്ടി ഒന്നു കറങ്ങിവന്നോട്ടേ എന്നു ചോദിച്ചു...’

സിദ്ദീഖ് പെരുംനുണയന്റെ ത്രെഡ് പറഞ്ഞതോടെ ലാലും നുണച്ചിരിയുടെ ആ സിനിമാറ്റിക് സാധ്യതയിലലിഞ്ഞു. പെരുംനുണകളിലൂടെ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ വികസിക്കുന്നത് അങ്ങനെയാണ്. ഒന്നുമില്ലായ്മയിൽ നിന്നു നുണകൊണ്ട് എല്ലാം നേടുന്ന, സ്വന്തം പ്രണയസാഫല്യത്തിനു വേണ്ടി നുണകൾ പെരുപ്പിക്കുന്ന, ഒടുവിൽ വേർപിരിയുന്ന മറ്റൊരു പ്രണയത്തെ കൂട്ടിയോജിപ്പിക്കുന്ന രാജനുണയന്റെ ചിരി കഥ. നായകനായി ദിലീപിനെ കാസ്റ്റ് ചെയ്യാൻ ചിരിയുടെ രസതന്ത്രം നന്നായറിയുന്ന ഇരുവർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വീണ്ടും ഒരുമിക്കാൻ തീരുമാനിച്ച് രണ്ടരവർഷത്തിനു ശേഷമാണ് സിദ്ദീഖ്-ലാൽ കുട്ടുകെട്ടിലെ പുതിയ സിനിമ ‘കിങ് ലയർ’ ഈ വിഷുക്കാലത്തു വെള്ളിത്തിരയിൽ എത്തിയത്.

സിനിമയെക്കുറിച്ച് നല്ലതു കേൾക്കുമ്പോൾ ലാൽ മറ്റൊരു സത്യം വെളിപ്പെടുത്തുന്നു. ‘സിദ്ദീഖ് തിരക്കഥയെഴുതാൻ സമ്മതിച്ചെന്ന് ഔസേപ്പച്ചൻ പറയുമ്പോഴും അതു നടക്കാൻ പോകുന്നില്ലെന്നായിരുന്നു എന്റെ പൂർണവിശ്വാസം. അതുകൊണ്ടാണ് ഞാനും സമ്മതം മൂളിയത്. ഇല്ലെങ്കിൽ ഞാൻ പിൻമാറുമായിരുന്നു. ഈ സിനിമയ്ക്കു വേണ്ടി അനുഭവിച്ചപോലൊരു സമ്മർദം എന്റെ സിനിമാജീവിതത്തിൽ മുൻപൊരിക്കലും ഉണ്ടായിട്ടില്ല. കഴിഞ്ഞ ഒൻപതു മാസമായി സ്വസ്ഥമായൊന്ന് ഉറങ്ങിയിട്ടുപോലുമില്ല. സിദ്ദീഖും അങ്ങനെ തന്നെയാവും. കാരണം ഞങ്ങൾ വീണ്ടും ഒരുമിച്ചൊരു സിനിമ ചെയ്യുമ്പോൾ അതിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷയുടെ ഭാരം തന്നെ. വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനാവുമായിരുന്നില്ല. അതുകൊണ്ടാണ് ഒരു കഥയ്ക്കുവേണ്ടി പോലും ഞങ്ങൾ ഇത്രയും കാത്തിരുന്നത്. ഇപ്പോൾ സിദ്ദീഖിന്റെ സന്തോഷം കാണുമ്പോഴാണ് എനിക്ക് ഏറെ സന്തോഷം. ഷൂട്ടിങ്ങിന്റെ ഒരുഘട്ടത്തിലും സംവിധാനത്തിൽ സിദ്ദീഖിന്റെ ഇടപെടലുണ്ടായില്ല. ഷൂട്ടിങ് കഴിഞ്ഞ് സിനിമ കണ്ടശേഷം ഞാൻ മനസ്സിൽ കണ്ടതിനെക്കാൾ നന്നായിട്ടുണ്ടെന്നു സിദ്ദീഖ് പറഞ്ഞതാണ് സിനിമയ്ക്കു കിട്ടിയ ആദ്യ സർട്ടിഫിക്കറ്റ്’- ലാൽ പറയുന്നു.

ഇനിയും സിദ്ദീഖ് ലാൽ?

27 വർഷം മുൻപ് റാംജിറാവു സ്പീക്കിങ്ങിലൂടെ മലയാള സിനിമയിൽ ചിരിയുടെ പുതിയ വിപ്ലവം സൃഷ്ടിച്ചെത്തിയ സിദ്ദീഖ്-ലാൽ സംവിധായക കൂട്ടുകെട്ടിലെ അവസാന സിനിമ 1993ൽ പുറത്തിറങ്ങിയ കാബൂളിവാലയായിരുന്നു. സംവിധാന വഴിയിൽ വേർപിരിഞ്ഞശേഷം ലാലിന്റെ നിർമാണത്തിൽ സിദ്ദീഖ് രണ്ട് സിനിമ സംവിധാനം ചെയ്തു. ഹിറ്റ്ലറും ഫ്രണ്ട്സും. ഒരുപതിറ്റാണ്ടുനീണ്ട കൂട്ടുകെട്ടിൽ പിറന്നതെല്ലാം സൂപ്പർ ഹിറ്റുകൾ മാത്രം. 17 വർഷത്തിനുശേഷം ഈ കൂട്ടുകെട്ട് ന്യൂ ജനറേഷനിലും ക്ലിക്കാണെന്നു തെളിയുമ്പോൾ, പരാജയപ്പെട്ടു പോവുമോ എന്ന വലിയപേടിയാണു മാറികിട്ടിയതെന്നു സിദ്ദീഖിന്റെ ആശ്വാസം.

അപ്പോൾ സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിൽ ഇനിയും സിനിമകൾ പിറക്കുമോ?

ഇതുപോലെ ഒരാൾ എഴുതുകയും മറ്റൊരാൾ സംവിധാനം ചെയ്യുകയും ചെയ്യുന്ന സിനിമ ഉണ്ടായേക്കുമെങ്കിലും ഒരുമിച്ച് സംവിധാനം ചെയ്യുന്നൊരു സിനിമയ്ക്ക് ഇനി സാധ്യത വിരളമാണെന്ന് ഇരുവരും ഒരുപോലെ വ്യക്തമാക്കുന്നു.

‘ഇനി അതിന്റെ ആവശ്യമില്ല എന്നതാണു സത്യം. രണ്ടുപേരും സ്വന്തം നിലയിൽ എസ്റ്റാബ്ലിഷ് ചെയ്തുകഴിഞ്ഞു. ഞങ്ങളിലാരു സംവിധാനം ചെയ്താലും മറ്റേയാൾക്ക് പൂർണതൃപ്തിയാണ്. അതിൽ പോരായ്മകളുമില്ല. പിന്നെന്തിനു രണ്ടുപേരും ഒരുമിച്ചു സംവിധാനം ചെയ്യണം. പക്ഷേ, ഇനിയൊരിക്കലും അങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പിച്ചു പറയാനുമാവില്ല. പക്ഷേ അത്, ആവശ്യപ്പെടുന്ന ഒരു സിനിമ വരണം’

Your Rating: