Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്മി തരുവും മുള്ളാത്തയും അപകടമെന്ന് ജിഷ്ണു

jishnu

സോഷ്യൽമീഡിയയിൽ ഏറെ പ്രചാരം ലഭിച്ച വാർത്തകളിലൊന്നാണ് ലക്ഷ്മി തരുവും മുള്ളാത്തയും കാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന കണ്ടെത്തൽ. എന്നാൽ ഈ ചികിത്സാരീതി തെറ്റാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തുമെന്നും കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന നടൻ ജിഷ്ണു പറയുന്നു.

lakshmitharu

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ. ഞാൻ രോഗബാധിതനായ വിവരമറിഞ്ഞ് നിരവധി ആളുകളാണ് ലക്ഷ്മി തെരുവും മുള്ളാത്തയും ഉപയോഗിക്കാൻ തന്നെ നിർബന്ധിക്കുകയും ഉപദേശിക്കുകയും ചെയ്തത്. അവസാനം ഇത് പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

എന്നാൽ ഇതെന്റെ നില കൂടുതൽ വഷളാക്കുകയല്ലാതെ യാതൊരു ആശ്വാസവും നൽകിയില്ല. രോഗാവസ്ഥയിലിരിക്കുമ്പോൾ ഇതൊരിക്കലും ഉപയോഗിക്കാൻ പാടില്ലെന്നും ഒരുപക്ഷേ രോഗചികിത്സയ്ക്ക് ശേഷം ഇത് ഉപയോഗിക്കുന്നത് രോഗം വീണ്ടും വരാതിരിക്കാൻ സഹായമാകുമെന്നും ജിഷ്ണു പറയുന്നു.

ലക്ഷ്മി തരുവും മുള്ളാത്തയും കാൻസറിനെ തടയുന്ന കാര്യത്തിൽ ഇനിയും കൂടുതൽ പരീക്ഷണങ്ങൾ നടത്തണം. അത് ശാസ്ത്രീയമായി തെളിഞ്ഞതിന് ശേഷമേ ഇവ രോഗചികിത്സക്കായി ഉപയോഗിക്കാവൂ. അല്ലാതെ ഇത് ഉപയോഗിക്കുന്നത് വളരെ അപകടമാണ്. സോഷ്യൽമീഡിയയിലൂടെ തെറ്റായി ഷെയർ ചെയ്തുവരുന്ന വാർത്തകൾ ആരും കണ്ണടച്ച് വിശ്വസിക്കരുതെന്നും ഇതേ മീഡിയ തന്നെയാണ് മാസങ്ങൾക്ക് മുൻപ് തന്റെ മരണവാർത്തപ്രചരിപ്പിച്ചതെന്ന് ഓർക്കണമെന്നും ജിഷ്ണു പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.