Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർഗാനിക് ഫാമുകളെ കുറിച്ചും മുള്ളാത്തയോടുള്ള അമിത വിശ്വാസത്തെ കുറിച്ചും ജിഷ്ണു

Jishnu ജിഷ്ണു രാഘവൻ

ജിഷ്ണു രാഘവൻ അസുഖബാധിതൻ ആയതിനു ശേഷം നിരവധി തവണ തന്റെ അസുഖത്തെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും എഴുതിയിട്ടുണ്ട്. പ്രത്യേകിച്ച് ഒരു കാരണം എന്ന് പറയാൻ ഇല്ലെങ്കിൽ പോലും തന്റെ അവസാന ഒരു പോസ്റ്റിൽ ഓർഗാനിക് ഫാമുകൾ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എഴുതിയിരുന്നു. ജൈവ പച്ചക്കറികളുടെ ആവശ്യകത സമൂഹത്തിനു എന്തുമാത്രം ആവശ്യം ഉണ്ടെന്നത് തന്റെ അസുഖത്തിലൂടെ അദ്ദേഹം കണ്ടെത്തിയെന്നു ആ പോസ്റ്റിലൂടെ വ്യക്തമാണ്. അസുഖം മാറി ആരോഗ്യവാനായ ശേഷം ഓർഗാനിക് പച്ചക്കറികൾ നടാനും അത് ഉപയോഗിക്കാനുമുള്ള ഉദ്ദേശവും തനിയ്ക്കുണ്ടായിരുന്നുവെന്നു അദ്ദേഹം പറഞ്ഞിരുന്നു. 

മറ്റൊരു പോസ്റ്റിലൂടെ മുള്ളാത്തയുടെ ഉപയോഗത്തിലെ അപകടങ്ങളെ കുറിച്ചും ജിഷ്ണു എഴുതിയിരുന്നു. ക്യാൻസറിനു മുള്ളാത്തയും ലക്ഷ്മി തരുവും മാത്രം ഉപയോഗിച്ച് ചികിത്സ ചെയ്യുന്ന രീതികളെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും നിരവധി സംഘടനകൾ ഉൾപ്പെടെ പ്രോത്സാഹനം നല്കിക്കൊണ്ടിരുന്നപ്പോഴാണ് ജിഷ്ണു തന്റെ അനുഭവം ഫെയ്സ്ബുക്കിൽ കുറിച്ചത്,

jishu-smile ജിഷ്ണു രാഘവൻ

ക്യാൻസറിനു പ്രതിവിധിയായി മുള്ളാത്ത നിരവധി പേര് തന്നെ ഉപദേശിച്ചുവെന്നും എല്ലാവരുടെയും ആവശ്യപ്രകാരം കുറച്ചു നാൾ മുല്ലാത്ത ഉപയോഗിച്ചിരുന്നുവെന്നും ജിഷ്ണു പറഞ്ഞിരുന്നു. എന്നാൽ അവയ്ക്കൊന്നും ക്യാൻസർ മുഴകളെ ഇല്ലാതാക്കാൻ ആയില്ല എന്നും അദ്ദേഹം ആരോപിച്ചിരുന്നു. മാത്രമല്ല രോഗം കൂടുകയും ചെയ്തു. ക്യാൻസറിനുള്ള പ്രതിവിധി എന്ന നിലയിൽ ഇത്തരം മരുന്നുകൾ ഉപയോഗിക്കരുതെന്നും ജിഷ്ണു തന്റെ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടിരുന്നു. 

ജിഷ്ണുവിന്റെ പോസ്റ്റ്‌ 

"Friends I am getting a lot of suggestions to take lakshmi tharu and mulatha.. This was popularised through social media...I took the risk of trying it on myself and many other popular alternate medicines suggested by friends and family.. It couldn't control my Tumor and rather took me to a very dangerous situation.. I will never suggest it as an alternative to the already proved medication.. Maybe after a formal medication all these can be used so that it doesn't return back.. I wish and pray there is further study and research on all these to create a proper medication for cancer..Please don't advice this to anybody as an alternative to chemotherapy or any formal medication and mislead people.. It is very dangerous... And never believe forwarded messages in social media blindly.. I was declared dead a few months back by social media and here I am messaging you.."

Your Rating: