Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർലിയുടെ ഹൈപ്പിൽ പേടിയുണ്ടായിരുന്നു: ജോജു

joju-dulquer ജോജു, ദുൽഖർ, മാർട്ടിൻ

ക്രിസ്മസ് റിലീസായെത്തി പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ചാർലി. ദുൽഖര്‍ നായകനായി എത്തിയ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ നടൻ ജോജു ജോർജ് ആണ്. ചാർലിയുടെ വിജയം പങ്കുവച്ച് ജോജു.

വളരെ സന്തോഷം, ഞങ്ങളുടെ ആദ്യത്തെ സംരംഭം. ചിത്രത്തിന് ആദ്യം ലഭിച്ച ഹൈപ്പ് കണ്ടപ്പോള്‍ പേടി തോന്നിയിരുന്നു. ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ തന്നെ ആരാധകരിൽ നിന്നും നിരവധി പ്രതികരണങ്ങൾ ലഭിച്ചിരുന്നു. കാരണം അത്രയും ആരാധകരുള്ള താരമാണ് ദുൽഖര്‍. പതിവ് മസാലക്കൂട്ടുകൾ നിറഞ്ഞ ചിത്രമല്ല ചാർലി. അതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ അതിനെയൊക്കെ തരണം ചെയ്ത് ചാർലി വലിയ വിജയമായി മാറി - ജോജു പറയുന്നു.

Joju the actor turned producer of Charlie | Manorama News

സിനിമയുടെ കഥപറയുമ്പോൾ എനിക്ക് തന്നെ ആദ്യം മനസ്സിലായിരുന്നില്ല. എന്നാൽ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ പ്രേക്ഷകനെന്ന നിലയിൽ തിയറ്ററിൽ ഇരുന്ന് കൈയ്യടിക്കുകയാണുണ്ടായത് - ജോജു പറയുന്നു.

8 പാട്ടുകളുള്ള മ്യൂസിക്കൽ ലവ് സ്റ്റോറി കൂടിയാണ് ചാർലി. വലിയൊരു ബഡ്ജറ്റ് ചിത്രമായിരുന്നു. കേരളത്തിന് പുറത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എൺപത് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. സിനിമയിൽ അഭിനയിക്കണം മുന്നോട്ട് പോകണം എന്ന ആഗ്രഹമുണ്ടായിരുന്നു, നിർമാണത്തിലേക്ക് വരുന്നത് മാർട്ടിൻ പ്രക്കാട്ട് വഴിയാണ്. നല്ല സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു വർഷത്തോളം ഇരുന്നാണ് മാർട്ടിനും ഉണ്ണി ആറും ചാർലി എഴുതി തീർത്തത്.

ചാർലിയില്‍ ഞാൻ അഭിനയിച്ചിട്ടില്ല, നല്ലൊരു വേഷം ചിത്രത്തിലുണ്ടായിരുന്നു പക്ഷേ മാർട്ടിൻ പറഞ്ഞു, ആ വേഷം ദുൽഖർ ചെയ്താലേ നന്നാകൂവെന്ന്. അതുകൊണ്ട് ചിത്രത്തിൽ അഭിനയിച്ചില്ല (ജോജു ചിരിക്കുന്നു).

ആക്ഷൻ ഹീറോ ബിജുവിൽ നിവിനൊപ്പം ഒരു പ്രധാനവേഷത്തെ ഞാൻ അവതരിപ്പിക്കുന്നുണ്ട്. എനിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ആക്ഷൻ ഹീറോ ബിജു.