Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാണി പത്മിനിയെക്കുറിച്ച് എനിക്ക്കുറച്ച് പറയാനുണ്ട്: ജോയ് മാത്യു

joy-aashiq

ആഷിക് അബു ചിത്രം റാണി പത്മിനിയെ പ്രശംസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടമാക്കിയത്.

‘ഒരു സിനിമയെ പ്രത്യേകിച്ച് പുകഴുത്തുകയോ ഇകഴ്തുകയോ എന്റെ പണിയല്ല ,ഞാൻ അഭിനയിച്ച പടങ്ങൾ പോലും എനിക്കിഷ്ടമായില്ലെങ്കിൽ ഞാൻ നിങ്ങളോട് പോയി കാണാൻ പറയാറില്ല. എന്നാൽ ഏതെങ്കിലും അർത്ഥത്തിൽ എനിക്ക് ഒരു കാര്യം ,(സിനിമയോ സാഹിത്യമോ ,ചിത്രമോ ,സാമൂഹിക പ്രശ്നങ്ങളൊ എന്തുമാകട്ടെ )എനിക്കിഷ്ടമുള്ളവരോട് പറയും ,അതാണെന്റെ രീതി. അതുകൊണ്ടാണ് "റാണിപത്മിനിയെ "കുറിച്ചു പറയുന്നത്.

ഇതൊരു സാദാ മലയാള സിനിമയല്ല ,കച്ചവട ലക്ഷ്യം പോയിട്ട് യാഥാസ്ഥിതികമായ ഒരു മലയാള സിനിമാ ഷോട്ട് പോലും ഈ പടത്തിൽ ഇല്ല ,ഇതൊരു ആണ്‍കരുത്തു കാണിക്കൽ സിനിമയുമല്ല ,ഇത് പെണ്‍ സൗന്ദര്യത്തിന്റെയും (സൌന്ദര്യസങ്കല്പം എന്നത് എന്താണെന്നത് ഈ സിനിമ പറയും ) കരുത്തിന്റെയും സിനിമയാണു .സിനിമയിൽ നടക്കുന്ന കാര്യങ്ങൾ വിശ്വസനീയമോ അല്ലയോ എന്നുള്ളത് ഒരു പഴഞ്ചൻ വാദമായതിനാൽത്തന്നെ നമുക്കത് വിടാം ,എല്ലാ കലകളും രസിക്കുവാനുള്ളതാണ് (ആത്യന്തികമായി)പിന്നെയാണ് അത് ചിന്തിക്കാനുള്ളതാണോ,മറക്കാനുള്ളതാണോ എന്ന് നമുക്ക് തോന്നേണ്ടത് .അങ്ങിനെ നോക്കുമ്പോൾ "റാണിപത്മിനി" വേറിട്ട ഒരു ഭാവുകത്വം കൊണ്ടുവരുന്നുണ്ട് ...

സംഗതി സിനിമയാണേലും നമ്മുടെ പെണ്‍കുട്ടികൾ കണ്ടു പഠിക്കേണ്ട പല കാര്യങ്ങളുമുണ്ട് ഈ സിനിമയിൽ .ചിറകു ഒതുക്കി വെക്കാൻ നിർബന്ധിക്കപ്പെട്ട നമ്മുടെ സ്ത്രീകൾ ചിറകു വിരുത്തി ഭൂമിക്കു മുകളിലൂടെ പറക്കുന്ന ഒരൊറ്റ ദൃശ്യം മതി "മലയാളി മങ്ക " യ്ക്ക് കണ്ടു പഠിക്കാൻ മഞ്ചുവിനെയാണോ റീമയയെയാണോ നമുക്കിഷ്ടമാവുക എന്ന് ചോദിച്ചാൽ നാം കുഴങ്ങും ,മധു നീലകണ്ഠൻ എന്ന ക്യാമറമാൻ കാണിച്ചുകൂട്ടിയ സൌന്ദര്യാത്മക പോക്രിത്തരങ്ങൽക്കു അയാൾക്ക്‌ കിട്ടും (ഹാ ഹാ )

ആഷിക് ,മലയാളിപെണ്ണുങ്ങളെ (കോഴിക്കോടൻ ഭാഷ ) ഹിമാലയ സാനുക്കളിലെത്തിച്ച താങ്കളുടെ പിരാന്താൻ ചിന്തകൾക്ക് ഒരു ബിഗ്‌ സല്യൂട്ട് NB : അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും "ഞാൻ വെച്ചിട്ടുണ്ട് "(കോഴിക്കൊടൻ സ്റ്റൈൽ ) എന്നിട്ടും നിങ്ങൾ ആണുങ്ങൾ ഈ പടം കാണണമെന്ന് ഞാൻ പറയില്ല ,പക്ഷെ നിങ്ങളുടെ പെണ്‍കുട്ടികൾ റാണി പത്മിനി കാണുന്നതു നന്നായിരിക്കും; നിങ്ങൾക്കും അവർക്കും. ജോയ് മാത്യു പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.