Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെരുപ്പൂരി അടിക്കാൻ വന്നവന് ജോയ് മാത്യുവിന്റെ മറുപടി

joy-mathew

തന്റെ നിലപാടുകൾ എവിടെയും തുറന്ന് പറയുവാൻ കാണിക്കുന്ന ചങ്കൂറ്റമാണ് ജോയ് മാത്യു എന്ന സംവിധായകനെ വേറിട്ട് നിർത്തുന്നത്. സാമൂഹികപരമായും രാഷ്ട്രീയപരമായും തന്നിലുള്ള വ്യക്തമായ കാഴ്ചപ്പാടുകളിലൂടെയാണ് ജോയ് മാത്യു പ്രേക്ഷകരോട് സംസാരിക്കുന്നത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ രാഷ്ട്രീയചിന്താഗതി വ്യക്തമാക്കിയ ജോയ് മാത്യുവിനെ വിമർശിച്ചും പരിഹസിച്ചും ഒരുപാട്പേർ എത്തി. നടന്മാർക്ക് രാഷ്ട്രീയം പാടില്ലെന്ന അബദ്ധധാരണയുടെ പേരിലായിരുന്നു പലരുടെയും കുതിരകയറ്റം. അതിലൊരാളുടെ കമന്റ് ഇങ്ങനെ...

joy-mathew-fb

ജോയ് മാത്യു എന്ന ഇവനെ ജനം തിരിച്ചറിയും, ചെരുപ്പൂരി അടിക്കുമെന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ഇതിന് തനിനാടന്‍ ഭാഷയിൽ തന്റേടത്തോടെ ജോയ് മാത്യു മറുപടി പറഞ്ഞു. ‘അടിക്കാൻ ഇങ്ങ് കോഴിക്കോട്ടേക്ക് വാ മോനേ...

വെള്ളിത്തിരയില്‍ സ്വാഭാവിക അഭിനയത്തോടെ പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നന്ന ജോയ് മാത്യു, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും വേർതിരിവുകൾ കാണിക്കാറില്ല. തന്റെ ചുറ്റുപാടുകളെക്കുറിച്ച് അറിയാത്ത അഭിനേതാവെന്ന മുൻധാരണ ജോയ് മാത്യുവിനെപ്പോലുള്ള വ്യക്തിത്വങ്ങളോട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് ഈ മറുപടി ഒരു താക്കീതാണ്.
 

Your Rating: