Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യക്ക് അവാര്‍ഡ് കൊടുക്കാത്തിന്‍റെ കാരണം പറയൂ:മീര നന്ദന്‍

vinod-joy

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ച ജൂറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനോദ് മങ്കര രംഗത്ത്. ഇത്തവണത്തെ സംസ്ഥാന അവാർഡ് ഇതുവരെ കാണാത്ത വിധം നാണംകെട്ടു. അവാർഡ് മാത്രമല്ല അക്കാദമിയും. തിരുവന്തപുരത്ത് ചുറ്റുവട്ടത്തിരിക്കുന്ന ഒരു പണിയുമില്ലാത്ത കുറച്ചു പേർ എങ്ങനെ ജൂറിയാകും. തിരക്കഥാകൃത്താണോ ജൂറി ചെയർമാനായി വരേണ്ടത്. കഷ്ടം തന്നെ. വിനോദ് ചോദിക്കുന്നു.

ഒറ്റമന്ദാരവും അപ്പോത്തിക്കിരിയും പോലെയുള്ള ചിത്രങ്ങൾ പരിഗണിക്കാത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ജയനും ഭാമയുമാണ് മികച്ച നടനും നടിയും ആകേണ്ടിയിരുന്നത്, കലാമൂല്യമുള്ള എത്രയോ ചിത്രങ്ങൾ ഉണ്ടായിരുന്നിട്ടും അവയൊന്നും കാണാത്ത ജൂറി അത്തരം സിനിമകളെ കൊല്ലുകയാണ് ചെയ്യുന്നത്.

ആര്‍ക്കൊക്കെ അവാര്‍ഡ് കൊടുക്കണമെന്ന് ഇവര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതു ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്. ഒപ്പം മലയാളസിനിമയോട് കാണിച്ച വഞ്ചനയുമാണെന്ന് വിനോദ് മങ്കര പറഞ്ഞു.

മീര നന്ദന്‍

ജയസൂര്യക്ക് സംസ്ഥാന പുരസ്‌കാരം നല്‍കാത്തതിനെതിരെ മീര നന്ദനും. ഫേസ്ബുക്കിലൂടെയാണ് മീര നന്ദന്‍ എന്തുകൊണ്ട് ജയസൂര്യക്ക് പുരസ്‌കാരം നല്‍കിയില്ല എന്ന ചോദ്യവുമായി എത്തിയത്. നിവിനും നസ്‌റിയയ്ക്കും എബ്രിഡ് ഷൈനും സംസ്ഥാന പുരസ്‌കാരം നേടിയ മറ്റുള്ളവരുടെയും നേട്ടത്തില്‍ വളരെ സന്തോഷവതിയാണെന്നും എന്നാല്‍ എന്തുകൊണ്ട് ജയസൂര്യയുടെ പ്രയത്‌നം ജൂറി കാണാതെ പോയെന്നും അതിന്‍റെ കാരണം അറിഞ്ഞാല്‍കൊള്ളാമെന്നുണ്ടെന്നും മീര പറഞ്ഞു.

അവാർഡിനെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യുവും രംഗത്തെത്തി. അവാർഡ് ലഭിക്കാത്തതിൽ താൻ ശരിക്കും നിരാശൻ എന്നു പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു പ്രതികരിച്ചത്. തനിക്ക് കിട്ടേണ്ടിയിരുന്ന അവാർഡുകൾ ഏതെല്ലാമായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

അവാർഡ് കിട്ടാത്തതിൽ ശരിക്കും നിരാശനായി ഞാൻ എനിക്ക് കിട്ടേണ്ടിയിരുന്ന അവാർഡുകൾ ഇവയായിരുന്നു 1.തിരക്കഥ (എഴുതാത്തതിന് ) 2.സംവിധാനത്തിന് (സംവിധാനം ചെയ്യാത്തതിന് ) 3.ചമയം ( ചമയമില്ലാത്തതിനു ) 4.വസ്ത്രാലങ്കാരം (വസ്ത്രം കൊണ്ട് അലങ്കരിക്കാത്തതിനൂ ) 5 .അഭിനയത്തിന് (അഭിനയിക്കാത്തതുകൊണ്ട് ) 6.ഗാനരചന (ഗാനം രചിക്കാത്തത്തിനു ) എന്നാൽ എന്റെ വക ഒരവാർഡ് രണ്ടു പേർക്കായി നല്കുന്നു :സദയം വീതിച്ചെടുത്താലും 1.മധു പാൽ 2.സണ്ണി ജോസഫ്

നിഷാദ് മൊഹമ്മദ് സംവിധായകന്‍

തിരുവഞ്ചൂരിന്‍റെ കോമഡി ഷോ ആരംഭിച്ചിരിക്കുന്നു...നല്ല സ്വഭാവം അനൂപ് മേനോന്‍റേത്,പിന്തുണ രാജീവ്നാഥിന്‍റെ വഹ, കോമഡി നടി നസ്രിയ...വേണ്ടത് തന്നെ .

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.