Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേര് പൂർത്തീകരിക്കൂ; അഭിനയിക്കാൻ അവസരം േനടൂ

jude ജൂഡ് ആന്റണി

ഓം ശാന്തി ഓശന എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ ജൂഡ് ആന്റണി പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. പുതിയ ചിത്രത്തിലേക്ക് പ്രേക്ഷകര്‍ക്കായി രസകരമായൊരു മത്സരം കൂടി സംവിധായകൻ സംഘടിപ്പിച്ചിരിക്കുന്നു. മത്സരത്തിൽ വിജയിച്ചാൽ ഒഡീഷൻ പോലുമില്ലാതെ ഈ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കും.

സംഗതി വെറും സിംപിൾ. ഓം ശാന്തി ഓശാന എന്ന സിനിമയുടെ ചുരുക്കപ്പേരായ ഒഎസ്ഒ പോലെ ‘ഒഎംജി’ എന്നാണ് ജൂഡിന്റെ പുതിയ സിനിമയുടെയും ചുരുക്കപ്പേര്. എന്നാൽ സിനിമയുടെ കൃത്യമായ പേര് പറയുന്നയാൾക്ക് ചിത്രത്തിൽ അഭിനയിക്കാന്‍ അവസരം ലഭിക്കും.

മുത്തശ്ശിമാരും മുത്തശ്ശൻമാരും ഇവിടെ ക്ലിക്ക് ചെയ്യൂ

ഔസേപ്പ് മറിയം ജോർഡ്, ഒരു മഴയുടെ ഗീതം, ഒരു മലയാളി ഗേൾ ഫ്രണ്ട്, ഓ മൈ ഗോഡ് എന്നിങ്ങനെ നിരവധി കമന്റുകൾ സിനിമയുടെ പേരായി പ്രചരിക്കുന്നുണ്ട്. എന്തായാലും നിങ്ങളുടെ മനസ്സിൽ തോന്നുന്ന പേരുകൾ കമന്റായി പോസ്റ്റ് ചെയ്യൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.