Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിന് സൂപ്പർതാരത്തിന് പിഴ; വിഡിയോ

junior-ntr

കാറിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിന് തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറിന് പിഴ. ഹൈദരാബാദ് ട്രാഫിക് പൊലീസ് ആണ് സൂപ്പർതാരത്തിന് 700 രൂപ പിഴ വിധിച്ചത്.

Jr NTR Fined by Traffic Police For Having Tinted Glasses on Car || EXCLUSIVE

ജൂനിയർ എൻടിആർ തന്റെ റേഞ്ച് റോവർ കാറിൽ ചിത്രീകരണം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. എൻടിആറിന്റെ ഡ്രൈവറുടെ പേരിലാണ് പൊലീസ് പിഴ എഴുതിയത്. സംഭവം നടക്കുമ്പോൾ താരം കാറിനുള്ളിൽ തന്നെയുണ്ടായിരുന്നു.

കാറിന്‍റെ വിന്‍ഡോയില്‍ പരിധിയില്‍ കവിഞ്ഞ അളവില്‍ ടിന്‍റഡ് ഗ്ലാസ് ഉപയോഗിക്കുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു. വാഹനങ്ങളില്‍ നിശ്ചിത ശതമാനം സൂതാര്യതയുള്ള ടിന്റഡ് ഗ്ലാസ് ഉപോയോഗിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്.

Your Rating: