Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലിയുടെ ആദ്യവാര കലക്ഷൻ വെളിപ്പെടുത്തി താനു

thanu

രജനികാന്ത് ചിത്രമായ കബാലിയുടെ ആദ്യവാര കലക്ഷന്‍ വെളിപ്പെടുത്തി നിർമാതാവ് കലൈപുലി എസ് താനു. ചിത്രം ആദ്യ ആഴ്ച 389 കോടി കലക്ട് ചെയ്തെന്ന് താനു അറിയിച്ചു. കബാലിയുടെ ആഗോള കലക്ഷനാണിത്.

തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളിൽ നിന്നുമെല്ലാം മികച്ച പ്രതികരണം ലഭിച്ചെന്നും ചെന്നൈയിൽ നിന്ന് മാത്രം ഏഴ് കോടി രൂപയാണ് കിട്ടിയതെന്നും താനു പറഞ്ഞു. കബാലി ഉറപ്പായും 500 കോടി കലക്ട് ചെയ്യുമെന്നും താനു വ്യക്തമാക്കി.

അമേരിക്കയിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് 28 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. 40 കോടിയാണ് കബാലിയുടെ ആദ്യദിന ബോക്സ്ഓഫീസ് കലക്ഷൻ. ആഗോളതലത്തിൽ കലക്ഷൻ 70 കോടിയും. തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം വാരിയത് 20.5 കോടി രൂപ.  

Your Rating: