രജനീകാന്ത് ചിത്രം കബാലിയില്‍ മമ്മൂട്ടി അതിഥി താരമായി എത്തുമെന്ന വാര്‍ത്ത കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടി ആരാധകർ വരെ ഈ വാർത്തയുടെ സത്യാവസ്ഥ അറിയാൻ പരക്കം പാഞ്ഞു.
കബാലിയുടെ വിക്കിപ്പീഡിയ പേജിൽ മമ്മൂട്ടിയുടെ പേര് വന്നതാണ് വാർത്ത സോഷ്യൽമീഡിയയിൽ കത്തിപ്പടരാൻ കാരണമായത്. . കബാലിയുടെ വിക്കിപ്പീഡിയ പേജ് എഡിറ്റ് ചെയ്ത ഏതോ വിരുതന്‍മാര്‍ ആണ് മമ്മൂട്ടിയുടെ പേര് കൂടി ചേർത്തത്. സംഭവം വലിയ വാർത്തയായതോടെ പെട്ടന്ന് തന്നെ പേര് അപ്രത്യക്ഷമായി.
ജൂലായ് ഒന്നിന് കബാലി തിയറ്ററുകളിലെത്തുമെന്നാണ് സൂചന. മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്. ആട്ടകത്തി, മദ്രാസ് പോലുള്ള പരീക്ഷണചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രാധികാ ആപ്‌തേയാണ് നായിക. കലൈയരസന്‍, കിഷോര്‍, ധന്‍സിക, ദിനേഷ് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്.