Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ മരണം: സഹായികളെ നുണപരിശോധനയ്ക്ക് വിധേയമാക്കും

Kalabhavan-mani-784

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സഹായികളെ നുണപരിശോധനക്ക് വിധേയമാക്കും. മണിയെ അവശനിലയില്‍ കണ്ടതിന്റെ തലേ ദിവസം വിശ്രമകേന്ദ്രമായ പാഡിയിലുണ്ടായിരുന്നവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. റൂറല്‍ എസ്പി നിശാന്തിനിയെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായി.

മണിയുടെ സഹായികളായ അരുണ്‍,വിപിന്‍,മുരുകന്‍ എന്നിവര്‍ക്കൊപ്പം മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍ എന്നിവരെയും നുണപരിശോധനക്ക് വിധേയമാക്കും. മണിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവരും അവസാന നിമിഷങ്ങള്‍ വരെ ചെലവഴിച്ചവരുമാണ് ഇവര്‍. നുണപരിശോധനക്കുള്ള സമ്മതം പോലീസിന് ഇവര്‍ നല്‍കിയിട്ടുണ്ട്.

മണിയുടെ മരണത്തിലെ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ കുടുംബത്തിന്റെ ആരോപണം കൂടി കണക്കിലെടുത്താണ് അന്വേഷണ സംഘം സഹായികളുടെ നുണപരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. മണിയെ അപായപ്പെടുത്താന്‍ ഒപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചിട്ടുണ്ടെന്ന സംശയമാണ് കുടുംബത്തിനുള്ളത്.

അതേസമയം കേസ് സിബിഐക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ റൂറല്‍ എസ്പി നിശാന്തിനിയെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ ശക്തിപ്പെടുത്താനാണ് തീരുമാനം. കൂടിയ അളവിൽ വിഷമദ്യമായ മെഥനോൾ ഉള്ളിൽചെന്നതാണ് മണിയുടെ മരണകാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മെഥനോൾ എങ്ങിനെ മണിയുടെ ശരീരത്തിലെത്തിയെന്നാണ് ഇനി പ്രധാനമായും അറിയേണ്ടത്.

മണി അബോദാവസ്ഥയിലാകുന്നതിന്റെ തലേരാത്രി ഔട്ട്ഹൗസിൽ നടന്ന ആഘോഷത്തിൽ മണിക്കൊപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്തെങ്കിലും മണി ചാരായം കഴിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ്. ഈ മൊഴിയിൽ സംശയമുള്ളതിനാലാണ് നുണപരിശോധനയുടെ സാധ്യത ആലോചിക്കുന്നത്. എന്നാൽ ജിഷകേസിന്റെ തിരക്കിലുള്ള നിലവിലെ അന്വേഷണസംഘം കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.  

related stories
Your Rating: