Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാളിദാസ് ഇനി ചോക്ലേറ്റ് ഹീറോ

kalidasan

മലയാള കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകന്‍ ജയറാമിന്‍റെ മകന്‍ കാളിദാസ്‍ വെളളിത്തിരയില്‍ നായകനായി തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. ഇതിന് മുന്നോടിയായി ഒരു പ്രമുഖ കന്പനിയുടെ പരസ്യത്തില്‍ അഭിനയിച്ച് ആരാധകരുടെ മനംകവര്‍ന്നിരിക്കുന്നു.

കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പുവിന്‍റെയും എന്നീ ചിത്രങ്ങളില്‍ കണ്ടു മറന്ന കുട്ടിത്താരത്തില്‍ നിന്നും ഒരു ചോക്ലേറ്റ് ഹീറോ ഗെറ്റപ്പിലേക്ക് കാളിദാസ് മാറിക്കഴിഞ്ഞു. സൂര്യ, കാര്‍ത്തി തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിച്ച അതേ പരസ്യത്തിലാണ് സ്റ്റൈലന്‍ ലുക്കുമായി കാളിദാസ് എത്തുന്നത്. കണ്ട് നോക്കു വീഡിയോ

Silk Now Bubbled Up For Joy

ഏഴാം വയസ്സില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് കാലെടുത്തുവച്ച കാളിദാസ് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഒരു ‘പക്ക കഥൈ’ എന്ന തമിഴ് ചിത്രത്തിലെ നായക വേഷത്തിലാണ് കാളിദാസ് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നത്. ഇതിനു മുന്നോടിയായിട്ടാണ് ഈ പരസ്യത്തിന്റെ ഭാഗമായതും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.