Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാളിദാസൻ നായകനാകുന്നു

kalidasan കാളിദാസൻ

പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് മലയാളത്തിലെ സൂപ്പർതാരങ്ങളുടെ മക്കൾ കടന്നുവരുന്നത് പുതുമയല്ലാതായി മാറിയിക്കുന്നു. പൃഥ്വിരാജ്—ഇന്ദ്രജിത്ത്, മുരളി ഗോപി, വിനീത് ശ്രീനിവാസൻ, ദുൽഖർ സൽമാൻ എന്നിവർക്കു പുറമെ മലയാളത്തിലെ സൂപ്പർതാരമായ ജയറാമിന്റെ മകൻ കാളിദാസനും നായകനായി സിനിമയിൽ എത്തുകയാണ്.

ഒരു പക്ക കഥൈ എന്ന തമിഴ് സിനിമയിലൂടെയാണ് നായകനിരയിലേക്ക് കാളിദാസനെത്തുന്നത്. വിജയ് സേതുപതിയുടെ തലവര തെളിയിച്ച ചിത്രമായ നടുവിലെ കൊഞ്ചം പാക്കാതെ കാണോം ഒരുക്കിയ ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു പക്ക കഥൈ.

ഉലകനായകൻ കമൽഹസ്സൻ സിനിമയുടെ ഔദ്യോഗിക ലോഞ്ച് നിർവഹിച്ചു.നടുവില കൊഞ്ചം പാക്കാത കാണോത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച പ്രേംകുമാർ തന്നെയാണ് ഈ ചിത്രത്തിന്റെയും ക്യാമറമാൻ. ഗോവിന്ദ് മേനോനാണ് സംഗീതം. വാസൻസ് വിഷ്വൽ വെഞ്ച്വേഷ്സിന്റെ ബാനറിൽ കെ.എസ് ശ്രീനിവാസനാണ് ചിത്രം നിർമ്മിക്കുന്നത്.