Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യത്തിന് പുറകെ പോകുന്ന അമ്മമാരോട് കനിഹ പറയുന്നു

kaniha

പ്രസവാനന്തര ചികിത്സയ്ക്ക് ശേഷം ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാൻ സ്ത്രീകൾ നടത്തുന്ന അനാരോഗ്യകരമായ ശസ്ത്രക്രിയകൾക്കെതിരെ നടി കനിഹ രംഗത്ത്. ‘കുറച്ച് വർഷങ്ങൾക്ക് മുൻപ് ഫാഷൻ ഷോയുടെ ഭാഗമായി റാംപിൽ നടന്നിരുന്നു. കറുത്ത ലെഹങ്കയാണ് ഞാൻ അണിഞ്ഞിരുന്നത്. അന്ന് മൂന്നുവയസ്സുള്ള കുട്ടിയുടെ അമ്മ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ എന്റെ വയറിന് ഒരു മോഡലിന്റെ ആകൃതിയോ സൗന്ദര്യമോ ഉണ്ടായിരുന്നില്ല. (സൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയകൾക്ക് എതിരാണ് ഞാൻ. അത് പ്രകൃതിദത്തമല്ല). കനിഹ പറയുന്നു.

അതിനാൽ തന്നെ പ്രസവാനന്തരം എന്റെ വയറിലുണ്ടായ പാടുകൾ മേയ്ക്ക്അപ് കൊണ്ട് മറയ്ക്കുവാൻ ശ്രമിച്ചില്ല. അത് മറയ്ക്കാതെ തന്നെ റാംപിലൂടെ നടന്നു. പതിവുപോലെ എന്റെ ഈ പ്രവർത്തി പലരെയും ചൊടിപ്പിച്ചു. പലരും എനിക്ക് മോശം സന്ദേശങ്ങളയച്ചു. ഞാൻ ഇതിനെ വകവെയ്ക്കില്ല. കാരണം, ആ പാടുകള്‍ ഉള്ളതിൽ ഞാൻ അഭിമാനിക്കുന്നു. അതിന് അതിന്റേതായ കഥകളുണ്ട്. എന്നെ അഭിനന്ദിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

അതിനാൽ എല്ലാ അമ്മമാരോടും ഞാൻ പറയുന്നു. നിങ്ങളുടെ ശരീരത്തെ സ്നേഹിക്കൂ. ഇത് സ്നേഹത്തിന്റെ പാടുകളാണ്. അത് മാറ്റണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്, എന്നാൽ ഒരിക്കലും അതിൽ വിഷമിക്കരുത്. കനിഹ പറഞ്ഞു.