Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിപ്പ് ലുക്കിൽ മമ്മൂട്ടി; കസബയുടെ രണ്ടാമത്തെ പോസ്റ്റർ

kasaba

ആദ്യ ഫസ്റ്റ്ലുക്ക് പോസ്റ്ററിലൂടെ ആരാധകർക്കിടയില്‍ തരംഗമായി തീർന്ന മമ്മൂട്ടി ചിത്രം കസബയുടെ പുതിയ പോസ്റ്റർ എത്തി. കൈയ്യിൽ തോക്കുമായി കലിപ്പ് ലുക്കിൽ നടന്നുവരുന്ന മമ്മൂട്ടിയുടെ പുതിയ പോസ്റ്ററും ആരാധകരെ ആവേശത്തിലാക്കുമെന്ന് തീർച്ച.

ഒരു ഇടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തില്‍ മമ്മൂട്ടി വീണ്ടും എത്തുന്ന ചിത്രമാണ് കസബ. സി.ഐ രാജന്‍ സക്കറിയ എന്നാണ് കഥാപാത്രത്തിന്റെ പേര്. നിതിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. മമ്മൂട്ടി, നേഹ സക്സേന, വരലക്ഷ്മി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.

നടന്‍ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി, വരലക്ഷമിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. നേഹ സക്സേനയാണ് കസബയിലൂടെ മലയാളത്തിലെത്തുന്ന മറ്റൊരു അന്യഭാഷ നടി. സമ്പത്ത്, കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍. ജോബി ആണ് ചിത്രത്തിന്റെ നിർമാണം.