Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാസ്മേറ്റ്സ് എനിക്കൊരു അനുഗ്രഹമായിരുന്നു: കാവ്യ

kavya-classmates

ജീവിതത്തിൽ കോളജ് ലൈഫ് എന്തെന്ന് അനുഭവിക്കാത്ത നടിയാണ് കാവ്യ മാധവൻ. പലരുടെയും അനുഭവങ്ങൾ കേട്ടിട്ട് കോളജിൽ പഠിക്കാതെ പോയത് വലിയൊരു നഷ്ടമല്ലേ എന്നു തോന്നിയിട്ടുണ്ടെന്ന് കാവ്യ പറയുന്നു. ക്ലാസ്മേറ്റ്സ് സിനിമ പത്തുവർഷം പൂർത്തിയാകുന്ന വേളയിൽ താരാകുറുപ്പായി എത്തിയ കാവ്യ വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ...

Kavya Madhavan on Classmates Movie on its 10th Anniversary | Manorama Online

‘മിക്സഡ് കോളജില്‍ പഠിച്ചു കഴിഞ്ഞാല്‍‌ നമ്മുടെ കുഴപ്പങ്ങളൊക്കെ മാറ്റി ഒരു ചങ്കൂറ്റം വരുമെന്ന് എന്നോട് ഒരുപാട് പേർ പറയുമായിരുന്നു. വ്യക്തിത്വരൂപീകണത്തിന് കോളജ് ൈലഫ് നന്നായി സ്വാധീനം ചെലുത്തുമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലായിരുന്നു. എന്നാൽ സിനിമ എന്ന മാധ്യമത്തിലൂടെ അതൊക്കെ സാധിച്ചു.

ക്ലാസ്മേറ്റ്സ് വലിയൊരു അനുഗ്രഹമായാണ് എനിക്ക് തോന്നുന്നത്. കോളജ് ലൈഫ് എന്തെന്നു പോലും അറിയാത്ത ആൾക്ക് അങ്ങനെയൊരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചപ്പോൾ കോളജിൽ പഠിക്കുന്ന അതേ ഫീൽ തന്നെയാണ് ലഭിച്ചത്. ’ കാവ്യ മാധവൻ പറഞ്ഞു.  

Your Rating: