Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി വിജയന് ആശംസകളുമായി കാവ്യ മാധവൻ

kavya-pinarai

കേരളത്തിലെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന പിണറായി വിജയന് ആശംസകളുമായി സിനിമാതാരങ്ങളും. കാവ്യ മാധവൻ, ബി ഉണ്ണികൃഷ്ണൻ, വിജയ് ബാബു എന്നിവർ ആശംസകൾ അറിയിച്ച് രംഗത്തെത്തി.

കേരളം കാത്തിരിക്കുന്നു ... എല്ലാം ശരിയാകുന്ന നാളുകൾക്കായി നന്മയുടെ ... നിറവിന്റെ അരുണോദയങ്ങൾക്കായി മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന ശ്രീ പിണറായി വിജയൻ സാറിന്‌ ആശംസകൾ , അഭിവാദ്യങ്ങൾ. കാവ്യ ഫേസ്ബുക്കിൽ കുറിച്ചു.

ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ് വായിക്കാം–

ഇന്ന് സത്യപ്രതിജ്ഞ ചെയ്തധികാരമേൽക്കുന്ന സഖാവ്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക്‌ അഭിവാദ്യങ്ങൾ, ആശംസകൾ. ഏറ്റവും നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പിൽ, ഇടതുപക്ഷത്തെ വോട്ട്ചെയ്ത്‌ അധികാരത്തിലേറ്റിയ ജനങ്ങളോട്‌ വലിയ ഉത്തരവാദിത്തം പുതിയ മന്ത്രിസഭ കാട്ടേണ്ടതുണ്ട്‌. തെരെഞ്ഞെടുപ്പ്‌ പ്രചരണകാലത്ത്‌, കൊച്ചി മെട്രൊയെ ആധാരമാക്കി ഞാനുണ്ടാകിയ ലഘുചിത്രത്തിൽ, അച്ഛൻ മകളോട്‌ പറയുന്ന വാചകങ്ങൾ, സഖാവ്‌ പിണറായിയുടെ സ്വഭാവവിശേഷത്തെ സൂചിപ്പിക്കുവാനായി ഇപ്പോൾ പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്‌: പറയുന്ന കാര്യങ്ങൾ ചെയ്യുന്ന, ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രം പറയുന്ന നേതാവെന്നാണ്‌ അദ്ദേഹം ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത്‌.

ഇതിൽ ആദ്യത്തെ സംഗതിയാണ്‌ ഇനിമുതൽ പ്രധാനം. തിരഞ്ഞെടുപ്പിനുമുമ്പ്‌ പറഞ്ഞ കാര്യങ്ങളെല്ലാം സമയബന്ധിതമായി ചെയ്യേണ്ടതുണ്ട്‌. പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങളെയാകത്തന്നെ നിശിതമായി, അതിന്റെ സൂക്ഷ്മാംശങ്ങളിൽ, ജനം വിലയിരുത്തിക്കൊണ്ടേയിരിക്കും. അതാണ്‌, " പരാജയം ഭക്ഷിക്കേണ്ടവരല്ല ജനങ്ങൾ, ഞങ്ങൾ ജാഗരൂകരായിരിക്കുമെന്ന്" ആദരണീയനായ സഖാവ്‌ വി എസ്‌ പറഞ്ഞതിന്റെ അർത്ഥം. അത്തരമൊരു സോഷ്യൽ ഓഡിറ്റിങ്ങിനെ തന്റെ കാര്യശേഷികൊണ്ട്‌ സ്വാഗതം ചെയ്യുന്നയാളാണ്‌ ശ്രീ.പിണറായി എന്നും നമ്മുക്കറിയാം.

യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെ, അഴിമതി തൊട്ടുതീണ്ടാതെ, ജനപക്ഷത്തുനിന്നുള്ള വികസനം നടപ്പിലാക്കാനും, സമസ്ത ജനവിഭാഗങ്ങൾക്കും ക്ഷേമമുറപ്പാക്കനും അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മറ്റംഗങ്ങൾക്കും കഴിയട്ടെ. നവകേരളസൃഷ്ടിയെന്നത്‌ വെറുവാക്കുകളല്ലെന്നും, അത്‌ സർഗ്ഗാത്മകമായ ഒരു സാമൂഹ്യനിർമ്മിതിയാണെന്നും അഞ്ചു വർഷങ്ങൾക്കപ്പുറം കേരളത്തിലെ ജനങ്ങൾ ഏകസ്വരത്തിൽ പറയുംവിധം ഫലപ്രദവും ഭാവനാപൂർണ്ണവുമാകട്ടെ, പിണറായി സർക്കാരിന്റെ ഭരണം. എല്ലാം ശരിയാകട്ടെ, ശരിമാത്രം ആകട്ടെ!!

വിജയ് ബാബു

അഴിമതി രഹിതമായ ഒരു സർക്കാരിനെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും പിണറായി വിജയന്റെ കീഴിലുള്ള എൽഎഡിഎഫ് സർക്കാരിന് എല്ലാ ആശംസകളും നേരുന്നുവെന്നും വിജയ് ബാബു പറ​ഞ്ഞു. 

Your Rating: