Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവ്യ മാധവനും വിദ്യാബാലനും തമ്മിലെന്ത്?

കാവ്യാത്മകമായ തുടക്കമായിരുന്നു ലക്ഷ്യയുടേത്. കാവ്യാ മാധവന്റെ ഓൺലൈൻ ഷോപ്പിങ് സംരംഭം ലക്ഷ്യയ്ക്ക് തിരിതെളിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയും എംപി ഇന്നസെന്റും. സാക്ഷികളാകാൻ മലയാളത്തിന്റെ വെള്ളിത്തിരയിലെ താരങ്ങൾ പലരും. പക്ഷെ ലുലു മാരിയറ്റിലെ ചടങ്ങിനെത്തിയവർ ഞെട്ടിയത് ആശംസ പറയാൻ വിദ്യാബാലൻ എത്തിയപ്പോഴാണ്. നേരിട്ടല്ല, വിഡിയോ കോൺഫറൻസിലൂടെ.

വിദ്യയുമായി കാവ്യയ്ക്കെങ്ങനെയാണ് അടുപ്പമെന്ന് ചടങ്ങിന്റെ അവതാരക രഞ്ജിനി ഹരിദാസ് ചോദിച്ചപ്പോഴാണ് തങ്ങളുടെ ചങ്ങാത്തത്തെപ്പറ്റി കാവ്യ പറഞ്ഞത്. ‘ലക്ഷ്യയുടെ ഉദ്ഘാടനത്തിന് മുഖ്യ അതിഥിയായി ക്ഷണിച്ചത് വിദ്യയെയാണ്. ക്ഷണിച്ചപ്പോൾ, എന്റെ ഇംഗ്ളീഷ് മനസിലായിട്ടാണോ അകാതെയാണോ എന്നറിയില്ല, വിദ്യ വരാമെന്നു പറഞ്ഞു. പക്ഷെ അപ്രതീക്ഷിതമായ എന്തോ തിരക്കു കാരണമാണ് നേരിട്ടെത്താഞ്ഞത് - നിറഞ്ഞ ചിരിയോടെ കാവ്യയുടെ മറുപടി.

mammootty-kavya-still

അതിഥികൾ വീണ്ടും അമ്പരന്നത് അടുത്ത ആശംസക്കാരനെ കണ്ടപ്പോഴാണ്- തമിഴിന്റെ നടിപ്പിൻ നായകൻ സൂര്യ. അദ്ദേഹവും ഓൺലൈനിലെത്തി ആശംസ പറഞ്ഞു. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും ഓൺലൈനിലാണ് ലക്ഷ്യയ്ക്ക് ആശംസയറിയിച്ചത്.

ചടങ്ങിന്റെ ഭാഗമായി നടന്ന ഫാഷൻ ഷോയിൽ റാംപിലെത്തിയത് കാവ്യയുടെ സുഹൃത്തുക്കളാണ്, റിമി ടോമി, ആൻ അഗസ്റ്റിൻ, അനുശ്രീ, പാർവതി നമ്പ്യാർ തുടങ്ങിയവർ. അവരെ വേദിയിലവതരിപ്പിച്ചത് ലാൽജോസും.

കെ.വി.തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, ജില്ലാ കലക്ടർ എം.ജി. രാജമാണിക്യം, അഭിനേതാക്കളായ ദിലീപ്, സലിം കുമാർ, മനോജ് കെ.ജയൻ, സിദ്ദിഖ്, അനൂപ് മേനോൻ, കുഞ്ചാക്കോ ബോബൻ, വിജയ് ബാബു, ബാബുരാജ്, കെ.പി.എ.സി. ലളിത, സംവിധായകരായ അൻവർ റഷീദ്, എ.കെ.സാജൻ തുടങ്ങിയവരും ലക്ഷ്യയ്ക്ക് ആശംസകളുമായി എത്തിയിരുന്നു.

www.laksyah.com എന്നതാണ് ലക്ഷ്യയുടെ വെബ്സൈറ്റ് അ‍ഡ്രസ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.