Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യയെ അത്ഭുതപ്പെടുത്തിയ പിണറായി വിജയൻ

suriya-pinarayi

മുഖ്യമന്ത്രി പിണറായി വിജയനും തമിഴ് സൂപ്പര്‍താരം സൂര്യയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യയാണ് ഇരുവരും വിമാനത്തില്‍വച്ച് കണ്ടുമുട്ടിയത്. പുതിയ ചിത്രമായ സിങ്കം 3യുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയതായിരുന്നു സൂര്യ.

തൃശ്ശൂർ കുരിയച്ചിറ ലീ ഗ്രാൻഡ് ഓഡിറ്റോറയത്തിൽ ആരാധകർ നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ശേഷം കൊച്ചിയിൽ എത്തിയതായിരുന്നു സൂര്യ. പിന്നീട് തിരുവനന്തപുരത്തിന് വിമാനത്തിൽ യാത്രതിരിക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. പിണറായി വിജയനും അതേ വിമാനത്തിലുണ്ടെന്ന് അറിഞ്ഞ സൂര്യ അദ്ദേഹത്തെ പരിചയപ്പെടാൻ എത്തുകയായിരുന്നു.

Exclusive Video...Kerala Chief Minister Pinarayi Vijayan & Actor Suriya @Trivandrum Airport

‘ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിളാകാന്‍ കഴിയുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയി. സാധാരണ മറ്റു യാത്രക്കാരെ തടഞ്ഞുവച്ച് വിവിഐപികളെ ആദ്യം പുറത്തുവിടാറാണ് പതിവ്. എന്നാല്‍ വിമാനത്തിലെ മറ്റു യാത്രക്കാര്‍ എല്ലാം ഇറങ്ങി കഴിഞ്ഞാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഇത് എന്നെ അത്ഭുതപ്പെടുത്തി. ’–സൂര്യ പറഞ്ഞു

‘ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുട്ടിയെ കാണുന്നത് പോലെയാണ് അദേഹം എന്നെ കണ്ടത്. ഒരു സാധാരണക്കാരന്റെ ലാളിത്യവും ആ മുഖത്ത് ഉണ്ടായിരുന്നു. ’മുഖ്യമന്ത്രിയെ പരിചയപ്പെട്ട ശേഷം സൂര്യ പറഞ്ഞ വാക്കുകളാണിത്.