Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

6 കോടി വാരിക്കൂട്ടി കിംഗ് ലയർ

dileep-kingliar

സിദ്ദിഖ്–ലാൽ കൂട്ടുകെട്ടിൽ ദിലീപ് നായകനായി എത്തിയ കിംഗ് ലയർ ബോക്സ്ഓഫീസിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നു. ഏപ്രിൽ രണ്ടിന് റിലീസ് ചെയ്ത ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 6.28 കോടി രൂപയാണ്.

പ്രേമം സിനിമയിലൂടെ തിളങ്ങിയ മഡോണ നായികയായി എത്തുന്ന ചിത്രത്തിൽ ആശ ശരത്, ലാൽ, ബാലു എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുട്ടികളെയും കുടുംബങ്ങളെയുമാണ് കിംഗ് ലയർ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. ഈ വേനലവധിക്കാലത്ത് ഒത്തൊരുമിച്ച് കണ്ട് ആസ്വദിക്കാൻപറ്റുന്ന വിധത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നതും. കിംഗ് ലയറിനൊപ്പം മറ്റു സിനിമകൾ റിലീസ് ചെയ്യാതിരുന്നതും കളക്ഷന്‍ കൂടാൻ കാരണമായി. 127 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസിനെത്തിയത്.

ദിലീപിന്റെ കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ടു കണ്ട്രീസ് സൂപ്പർഹിറ്റായിരുന്നു. റാംജിറാവ് സ്പീക്കിങ്ങിന്റെ നിർമാതാക്കളിലൊരാളായ ഔസേപ്പച്ചനാണു ചിത്രം നിർമിച്ചിരിക്കുന്നത്.ഔസേപ്പച്ചൻ മൂവീസ് ഹൗസിന്റെ ബാനറിലാണ് നിർമാണം.