Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യഥാര്‍ഥ സൂപ്പർ സ്റ്റാർ അജു തന്നെ: ചാക്കോച്ചൻ

aju-chakochan

അജു വർഗീസിന്റെ ആദ്യ ഇരട്ടക്കുട്ടികളുടെ വിശേഷം തന്നെ കേട്ടു തീർന്നിട്ടില്ല ഇതുവരെ. അതിനിടയിലേക്കാണ് വീണ്ടും ഇരട്ടക്കുട്ടികൾ അജുവിന്റെയും അഗസ്റ്റീനയുടെയും ജീവിതത്തിലേക്കെത്തിയത്. ‌ജേക്കും ലൂക്കും. അഭിനന്ദന പ്രവാഹമായിരുന്നു അജുവിനും ഭാര്യയ്ക്കും. സുഹൃത്തുക്കളും ആരാധകരും നല്ല വാക്കുകളും കളിവാക്കുകളും കൊണ്ട് അജുവിന്റെ ഭാഗ്യത്തെ ആഘോഷിക്കുകയാണ്. അക്കൂട്ടത്തിൽ നടൻ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ചിത്രവും എഴുത്തും ഏറെ രസകരമാണെന്ന് പറയാതെ വയ്യ.‌ പ്രേക്ഷകരുടെ മനസ് വായിച്ചതു പോലെയാണ് ചാക്കോച്ചന്റെ എഴുത്ത്.

ഈ ഉൽസവ സീസണിലെ യഥാര്‍ഥ സൂപ്പർ സ്റ്റാർ എന്നാണ് അജുവിനെ ചാക്കോച്ചൻ വിശേഷിപ്പിച്ചത്. അജുവിന്റെയും അഗസ്റ്റീനയുടെയും ആദ്യത്തെ ഇരട്ടക്കുട്ടികൾക്കൊപ്പം നിൽക്കുന്ന ചിത്രവും ഇവർ പങ്കുവച്ചു.

ഓണത്തിനോടനുബന്ധിച്ച് തുടർച്ചയായി നാലു ചിത്രങ്ങളാണ് അജുവിന്റേതായി റിലീസ് ചെയ്തത്. പ്രേതം, ഒപ്പം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ, ഒരു മുത്തശ്ശി കഥ. നാലും ഹിറ്റ് ചിത്രങ്ങളുമായിരുന്നു. അതിനു പിന്നാലെയാണ് ജീവിതത്തിലും വലിയൊരു സന്തോഷം അജുവിനെ തേടിയെത്തിയത്. ഇതുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ഫെയ്സ്‍ബുക്കിൽ ഇങ്ങനെ കുറിച്ചത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ എന്ന സിനിമയുടെ നിർമ്മാതാവും ചാക്കോച്ചനായിരുന്നു.

സിനിമാ ലോകത്തു നിന്നു കേട്ട ഏറ്റവും മനോഹരമായ വാർത്ത അജുവിന്റേതാണെന്നതിൽ തർക്കമില്ല. കരിയറിലും ജീവിതത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടിയ ആളിനെ കുറിച്ച് മറ്റെന്തു പറയുവാൻ.  

Your Rating: