Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായകനായും വില്ലനായും കുഞ്ചാക്കോ

chirakodinja

ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തുന്നു.‘അഴകിയ രാവണ‘നിലെ അംബുജാക്ഷൻ എന്ന കഥാപാത്രത്തേയും അയാളുടെ തിരകഥയായ ‘ചിറകൊടിഞ്ഞ കിനാവുക‘ളേയും അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ സിനിമയിൽ കുഞ്ചാക്കോ ബോബന് ഇരട്ടവേഷമാണ്.

വിറകുവെട്ടുകാരന്റെ മകൾ സുമതിയെ പ്രണയിക്കുന്ന തയ്യൽക്കാരനും വിവാഹം കഴിക്കാനെത്തുന്ന വില്ലനായ ഗൾഫുകാരനും ചാക്കോച്ചൻ തന്നെ.വിസ്മയകരമായ രൂപഭാവാദികളോടെയാണ് ഈ രണ്ടു റോളുകളിലും കുഞ്ചാക്കോയെത്തുക. മേക്കപ്പിൽ ഇതു വരെ പുതുമകളൊന്നും പരീക്ഷിച്ചിട്ടില്ലാത്ത കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാവും ഈ ഇരട്ടറോളും ഗെറ്റപ്പും.ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന റിമാ കല്ലിഗലാണ് സുമതിയെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പേരുളള ഏക കഥാപാത്രവും റിമയുടെ സുമതിയാണ്. മറ്റുളളവർ ഗൾഫുകാരൻ, വിറകുവെട്ടുകാരൻ,തയ്യൽക്കാരൻ തുടങ്ങിയ വിശേഷണങ്ങളിലൊതുങ്ങും.

ഇന്നസെന്റ്, മനോജ് കെ. ജയൻ, ലാലു അലക്സ്, മാമുക്കോയ,ജോയ് മാത്യു, സൈജു കുറുപ്പ്, ഗ്രിഗറി, സുനിൽ സുഗത, സ്രിന്ദ തുടങ്ങിയ താരനിരയും അണിനിരക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റൻ സ്റ്റീഫൻ നിർമ്മിക്കുന്നു. സംവിധാനം സന്തോഷ് വിശ്വനാഥൻ. എസ് പ്രവീണിന്റേതാണ് തിരക്കഥ. കാമറ വൈദിയും എഡിറ്റിങ് മഹേഷ് നാരായണനും മേക്കപ് ശ്രീജിത് ഗുരുവായുരും കല ബിജു ചന്ദ്രനും നിർവഹിക്കുന്നു.ദീപക് ദേവ് സംഗീതം പകർന്ന ഗാനങ്ങൾ ഇതിനകം യൂട്യൂബിൽ ഹിറ്റായിക്കഴിഞ്ഞു.